- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്തു; ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് നിറപ്പകിട്ടേകി ജേഴ്‌സി പുറത്തിറക്കി അഡിഡാസ്; തീം സോംഗിൽ ജഴ്സിയണിഞ്ഞ് ഇന്ത്യൻ താരങ്ങൾ
മുംബൈ: ഏകദിന ലോകകപ്പിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് നിറപ്പകിട്ടേകി ഔദ്യോഗിക ജേഴ്‌സി പുറത്തിറക്കി ജേഴ്‌സി സ്‌പോൺസർമാരായ അഡിഡാസ്. മൂന്നാം ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് 3കാ ഡ്രീം എന്ന തീം സോംഗിന്റെ അകമ്പടിയോടെയാണ് പുതിയ ജേഴ്‌സി അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പുതിയ ജേഴ്‌സി ധരിച്ച് താരങ്ങൾ എത്തുന്നത്.
ഇന്ത്യൻ ക്യാപ്റ്റന് രോഹിത് ശർമ, വിരാട് കോലി, ഹാർദ്ദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരുൾപ്പെടെ പുതിയ ജേഴ്‌സിയുടെ തീം സോംഗിൽ പ്രത്യക്ഷപ്പെടുന്നു. തീൻ കാ ഡ്രീം അപ്ന(മൂന്നാം കിരീടമാണ് നമ്മുടെ സ്വപ്നം) എന്നതാണ് തീം സോംഗിൽ പറയുന്നത്.
ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ ധരിച്ച നീല ജേഴ്‌സിയിൽ പ്രത്യക്ഷത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ലോകകപ്പ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്താണ് പ്രധാന മാറ്റം. ഇപ്പോൾ പുറത്തുവിട്ട ജേഴ്‌സിയിലുള്ള ഡ്രീം ഇലവൻ എന്ന പേര് ലോകകപ്പ് ജേഴ്‌സിയിൽ ഉണ്ടാകില്ലെന്നാണ് സൂചന.
1983 ignited the spark.
- adidas (@adidas) September 20, 2023
2011 brought in glory.
2023 marks the beginning of #3KaDream. pic.twitter.com/1eA0mRiosV
നേരത്തെ ജേഴ്‌സിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായപ്പോൾ നെഞ്ചിൽ ബിസിസിഐ ലോകോക്ക് തൊട്ടുമുകളിലായി ഇന്ത്യ നേടിയ ലോകകപ്പുകളുടെ എണ്ണം സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങൾക്ക് പകരം രണ്ട് നക്ഷത്രങ്ങൾ മാത്രമെയുള്ളൂവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ട് കിരീടങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത് എന്നതിനാലാണ് ഇതെന്നാണ് തീം സോംഗ് നൽകുന്ന സൂചന. 1983ലെയും 2011ലെയും ഏകദിന ലോകകപ്പ് വിജയങ്ങളും 2007ലെ ടി20 ലോകകപ്പ് വിജയവും സൂചിപ്പിക്കാനാണ് ജേഴ്‌സിയിൽ മൂന്ന് നക്ഷത്രങ്ങൾ തുന്നിച്ചേർക്കുന്നത്. ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിൽ എട്ടിന് ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
സ്പോർട്സ് ഡെസ്ക്