- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈദരാബാദ് നഗരത്തിൽ വലിയ ജനക്കൂട്ടം എത്തുന്ന ഉത്സവം; സുരക്ഷ പരിഗണിച്ച് ന്യൂസിലൻഡ്-പാക്കിസ്ഥാൻ സന്നാഹമത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ; ടിക്കറ്റെടുത്തവർക്ക് തുക തിരിച്ചുനൽകും
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷ പ്രശ്‌നം പരിഗണിച്ച് ന്യൂസിലൻഡ്-പാക്കിസ്ഥാൻ സന്നാഹമത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനം. ഹൈദരാബാദ് നഗരത്തിൽ വലിയ ജനക്കൂട്ടം എത്തുന്ന ഉത്സവം പരിഗണിച്ചാണ് തീരുമാനം. സെപ്റ്റംബർ 29ന് ഹൈദരാബാദിൽ നടക്കുന്ന മത്സരം സുരക്ഷ ഏജൻസികളുടെ നിർദേശപ്രകാരമാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നത്. പ്രാദേശിക ഉത്സവങ്ങൾ നടക്കുന്ന സമയമായതിനാൽ സുരക്ഷ ഏജൻസികൾക്ക് ഒരുക്കങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ബി.സി.സിഐ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
''2019 ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം സെപ്റ്റംബർ 29ന് ഹൈദരാബാദിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക സുരക്ഷ ഏജൻസികളുടെ നിർദേശപ്രകാരമാണിത്. ഹൈദരാബാദ് നഗരത്തിൽ വലിയ ജനക്കൂട്ടം എത്തുന്ന ഉത്സവത്തോടൊപ്പമാണ് മത്സരം അരങ്ങേറുന്നത്.. മത്സരത്തിനായി ടിക്കറ്റെടുത്തവർക്ക് തുക തിരിച്ചുനൽകും' -ബി.സി.സിഐ പത്രക്കുറിപ്പിൽ പറഞ്ഞു.
ലോകകപ്പ് ടീമിലിടം നേടിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്കുള്ള വിസ നടപടികൾ പൂർത്തിയായതായി ഐ.സി.സി അറിയിച്ചിരുന്നു. പാക്കിസ്ഥാൻ ടീം സെപ്റ്റംബർ 27ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. വിസ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പൂർണമായി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ''വിസ ക്ലിയറൻസുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഇന്ത്യൻ ഹൈ കമീഷനിൽ നിന്നും ഇനിയും വിളിവന്നിട്ടില്ല. ഞങ്ങളുടെ ടീമംഗങ്ങൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്'' -പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വക്താവ് ഉമർ ഫാറൂഖ് പി.ടി.ഐയോട് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്