- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ലഭിച്ച സ്വീകരണം അമ്പരപ്പിച്ചുവെന്ന് ബാബർ അസം; പാക്കിസ്ഥാൻ താരങ്ങൾ 'ദുഷ്മൻ മുൾക്കി'ലേക്ക്' പോകുന്നുവെന്ന് സാക്കാ അഷ്റഫ്; ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ച പിസിബി ചെയർമാന്റെ പരാമർശം വിവാദത്തിൽ
ഇസ്ലാമാബാദ്: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിനു പിന്നാലെ പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ സാക്കe അഷ്റഫ് നടത്തിയ ഇന്ത്യ വിരുദ്ധ പരാമർശം വിവാദത്തിൽ. ലോകകപ്പിനോട് അനുബന്ധിച്ച് പാക്കിസ്ഥാൻ കളിക്കാർക്ക് പുതിയ കരാറുകൾ നൽകിയത് സംബന്ധിച്ച പരാമർശങ്ങൾക്കിടെയാണ് ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ച് സാക്കല അഷ്റഫ് നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
പാക്കിസ്ഥാൻ താരങ്ങൾ 'ദുഷ്മൻ മുൾക്കി'ലേക്ക്' (ശത്രു രാജ്യം) പോകുന്നു എന്നായിരുന്നു സാക്കയുടെ വാക്കുകൾ. കളിക്കാർക്കായുള്ള പിസിബിയുടെ പുതിയ കരാറുകളെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുന്നതിനിടെയായിരുന്നു സാക്കായുടെ പ്രസ്താവന.
''ഞങ്ങൾ കളിക്കാർക്ക് ഈ കരാറുകൾ നൽകിയത് സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇത്രയും തുക കളിക്കാർക്ക് നൽകിയിട്ടില്ല. അവർ മത്സരങ്ങൾക്കായി ശത്രു രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ കളിക്കാരുടെ മനോവീര്യം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം.'' സാക്കാ അഷ്‌റഫ് പ്രസംഗത്തിൽ പറഞ്ഞു.
One side, Pakistan cricket team received enthusiastic welcome in India.
- Anshul Saxena (@AskAnshul) September 28, 2023
Other side, Pakistan Cricket Board (PCB) Chairman Zaka Ashraf termed India as "Dushman Mulk" (enemy country).
So, no matter what we do, Pakistan's mentality & agenda is clear. pic.twitter.com/oUbz8MYsl5
വർഷങ്ങൾക്കുശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ താരങ്ങൾക്കു വൻ വരവേൽപാണ് ലഭിച്ചത്. ഇതിനിടെയാണ് പിസിബി അധ്യക്ഷന്റെ ഇത്തരത്തിലുള്ള പ്രസ്താവന. സാക്കായുടെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുണ്ട്. പാക്ക് പൗരന്മാർ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. പിസിബി അധ്യക്ഷന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് പലരും വിശേഷിപ്പിച്ചത്. ഇന്ത്യ ഞങ്ങളുടെ ശത്രുവല്ലെന്നും പലരും ചൂണ്ടിക്കാട്ടി.
ലോകകപ്പിൽ കളിക്കാനായി ഇന്നലെയാണ് ദുബായ് വഴി പാക്കിസ്ഥാൻ ടീം ഹൈദരാബാദിലെത്തിയത്. ഏഴു വർഷത്തെ ഇടവേളക്കുശേഷമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. 2016ലെ ടി2020 ലോകകപ്പ് കളിക്കാനായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ ലഭിച്ച സ്വീകരണവും വരവേൽപ്പും തന്നെയും ടീം അംഗങ്ങളെയും ശരിക്കും അമ്പരപ്പിച്ചുവെന്നും ഇത്തരമൊരു സ്വീകരണം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം പ്രതികരിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഹൈദരാബാദിൽ പാക്കിസ്ഥാൻ ഇന്ന് ന്യൂസിലൻഡിനെ നേരിടുകയാണ്. സുരക്ഷാ കാരണങ്ങളാൽ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാന്റെ സന്നാഹ മത്സരങ്ങൾ. ലോകകപ്പിൽ ഒക്ടോബർ ആറിന് നെതർലൻഡ്‌സിനെതിരെ ആണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ഒക്ടോബർ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം.
സ്പോർട്സ് ഡെസ്ക്