മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരം സ്പിന്നർ ആർ. അശ്വിനെ ഉൾപ്പെടുത്തിയതിനെതിരെ മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇന്ത്യയിലെ പിച്ചുകൾ അശ്വിനായി മാറ്റം വരുത്തി, താരത്തിന് ഫിറ്റ്‌നസ് തീരെയില്ല തുടങ്ങിയ ആരോപണങ്ങളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഉന്നയിച്ചത്. ഏകദിന ലോകകപ്പിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കമന്ററി പാനലിൽ സ്പിന്നർമാർ ആരും ഇല്ലെന്നതായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണനെ ആദ്യം പ്രകോപിപ്പിച്ചത്.

ഇക്കാര്യം മുൻ ഇന്ത്യൻ താരം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിക്കുകയും ചെയ്തു. ''ഇന്ത്യയിൽ ലോകകപ്പ് നടക്കുമ്പോഴും കമന്റേറ്ററായി ഒരു സ്പിന്നറില്ല. സ്പിൻ ബോളിങ്ങിനെക്കുറിച്ച് പിന്നെയെങ്ങനെ ആളുകൾ ബോധവാന്മാരാകും. ബാറ്റർമാർക്കേ ക്രിക്കറ്റിനെക്കുറിച്ച് അറിയുകയുള്ളൂ എന്നുണ്ടോ? ലോകകപ്പിന്റേത് മോശം കമന്ററി പാനലാണ്.'' ലക്ഷ്മൺ ശിവരാമകൃഷ്ണൻ പ്രതികരിച്ചു.

''പിച്ച് മാറ്റാൻ അശ്വിൻ ഗ്രൗണ്ട് സ്റ്റാഫിനോട് ആവശ്യപ്പെടുന്നതു ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അശ്വിന് കളിക്കാൻ പാകത്തിൽ തയാറാക്കിയതിനാലാണ് ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരും സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നത്. ഏറ്റവും ഫിറ്റ്‌നസ് കുറവുള്ള ക്രിക്കറ്റ് താരമാണ് അശ്വിൻ.'' ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആരോപിച്ചു. ഇന്ത്യയിലെ മാറ്റം വരുത്തിയ പിച്ചുകളിൽ ഏതു വിഡ്ഢിക്കും വിക്കറ്റുകൾ കിട്ടുമെന്നും ഒരു ആരാധകന് മറുപടിയായി ലക്ഷ്മൺ പ്രതികരിച്ചു.

ലോകകപ്പിനുള്ള ഐസിസിയുടെ കമന്ററി പാനലിൽ ഒരൊറ്റ സ്പെഷ്യലിസ്റ്റ് സ്പിന്നർ പോലുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്റർ പോരിന് തുടക്കമിട്ടത്. 'ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും ഒരു ജനുവിൻ സ്പിന്നർ പോലും കമന്റേറ്ററായില്ല. പിന്നെ എങ്ങനെ സ്പിന്നിനെ കുറിച്ച് ആളുകൾ ബോധവാന്മാരാകും. ബാറ്റർമാർക്ക് മാത്രമേ ക്രിക്കറ്റിനെ കുറിച്ച് അറിയുകയുള്ളോ. വളരെ മോശം കമന്ററി പാനലാണ് ലോകകപ്പിനായി തയാറാക്കിയത്' എന്നുമായിരുന്നു ശിവരാമകൃഷ്ണന്റെ ട്വീറ്റ്. വെസ്റ്റ് ഇൻഡീസിന്റെ സാമുവൽ ബദ്രി ലോകകപ്പിൽ കമന്റേറ്ററായുണ്ട് എന്ന് ചില ആരാധകർ ചൂണ്ടിക്കാണിച്ചെങ്കിലും മുൻ താരത്തിന് അതത്ര പിടിച്ചില്ല. വിൻഡീസ് ലോകകപ്പേ കളിക്കുന്നില്ല, പിന്നെന്തിന് ബദ്രിയെ കമന്റേറ്ററാക്കിയിരിക്കുന്നു എന്നായിരുന്നു ശിവരാമകൃഷ്ണന്റെ ചോദ്യം.

അവിടം കൊണ്ടും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിമർശനം അവസാനിപ്പിച്ചില്ല. ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് അവസാന നിമിഷം എത്തിയ സ്പിന്നർ ആർ അശ്വിനെ കടന്നാക്രമിച്ചു മുൻ ഇന്ത്യൻ താരം. 'പിച്ചിൽ മാറ്റം വരുത്താൻ അശ്വിൻ ഗ്രൗണ്ട് സ്റ്റാഫിനോട് പറയുന്നത് ഞാൻ നേരിട്ട് പലതവണ കണ്ടിട്ടുണ്ട്. അശ്വിന് ടെസ്റ്റ് കളിക്കാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരും സ്പിന്നിനെതിരെ കളിക്കാൻ പ്രയാസപ്പെടുന്നത്. സേനാ രാജ്യങ്ങളിലെ അശ്വിന്റെ റെക്കോർഡ് നോക്കൂ. ഇന്ത്യയിൽ വച്ച് 378 വിക്കറ്റ് നേടിയിട്ടുള്ള അശ്വിൻ ഇപ്പോഴും കളിക്കുന്നത് മറ്റ് സ്പിന്നർമാരില്ലാത്തതുകൊണ്ടാണ്. ഏറ്റവും ഫിറ്റ്നസ് കുറവുള്ള ക്രിക്കറ്ററാണ് അശ്വിൻ' എന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ പരിഹസിച്ചു.

എന്നാൽ ഈ വിമർശനങ്ങളൊന്നും ആർ അശ്വിന്റെ ആരാധകർക്ക് ദഹിച്ചില്ല. ഇതിനകം ഇതിഹാസമായി മാറിക്കഴിഞ്ഞ സ്പിന്നറാണ് അശ്വിനെന്ന് പലരും ചൂണ്ടിക്കാണിച്ചു. എന്താണ് വിരമിച്ച താരങ്ങളുടെ പ്രശ്നമെന്നും പല ആരാധകരും ചോദിക്കുന്നു. ടീം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ചിട്ടുള്ള അശ്വിൻ 94 ടെസ്റ്റിൽ 489 ഉം 115 ഏകദിനങ്ങളിൽ 155 ഉം 65 രാജ്യാന്തര ട്വന്റി 20കളിൽ 72 ഉം
വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. അതേസമയം 9 ടെസ്റ്റിൽ 26 ഉം 16 ഏകദിനങ്ങളിൽ 15 വിക്കറ്റുമാണ് ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ സമ്പാദ്യം. ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.

എന്നാൽ മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനങ്ങൾ രസിക്കാതിരുന്ന ആരാധകർ രൂക്ഷഭാഷയിലാണു പ്രതികരിച്ചത്. അക്ഷർ പട്ടേലിനെയാണ് ആദ്യം ലോകകകപ്പ് ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാൽ താരത്തിനു പരുക്കേറ്റതോടെ അശ്വിനെ ടീമിലെടുക്കുകയായിരുന്നു.