ലൊസെയ്ൻ: ലോക കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ ട്വന്റി 20 ക്രിക്കറ്റും ഒരുങ്ങുന്നു. ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി കാണിച്ചു. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്‌സ് മുതലാണ് ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുക.

അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം. ക്രിക്കറ്റിന്റെ നവീന രൂപമായ ട്വന്റി 20 ക്രിക്കറ്റാണ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുമെന്ന് ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ഉറപ്പിച്ചു പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഉൾപ്പെടെ അഞ്ച് വിനോദങ്ങളാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്‌സിൽ ഇടം നേടിയിരിക്കുന്നത്. അമേരിക്കൻ ക്രിക്കറ്റ് എന്നറിയപ്പെടുന്ന ബാസ്‌ബോൾ ഒളിംപിക്‌സിൽ പുതുതായി ഉൾപ്പെട്ടു. ഫ്‌ളാഗ് ഫുട്‌ബോൾ, ലക്രോസ് (സിക്‌സസ്) എന്നിവയും ഒളിംപിക്‌സ് വേദിയിൽ മത്സര ഇനമായി ഉൾപ്പെട്ടിട്ടുണ്ട്. സ്‌ക്വാഷാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്‌സിൽ ഉൾപ്പെടുന്ന മറ്റൊരു കായിക ഇനം.

നിലവിൽ മുംബൈയിൽ ചേർന്ന ഐഒസി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ കായിക ഇനങ്ങളെ ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയത്. നാളെ മുംബൈയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയിൽ വോട്ടെടുപ്പിന് ശേഷമാണ് പുതിയ കായിക ഇനങ്ങൾ ഒളിംപിക്‌സിൽ ഔദ്യോഗികമായി ഉൾപ്പെടുക. ഐഒസിയുടെ 141-ാമത് സെഷനാണ് നാളെ തുടക്കമാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷൻ ഉദ്ഘാടനം ചെയ്യും.

ടി20 ക്രിക്കറ്റ്, ഫൽഗ് ബോൾ, സ്‌ക്വാഷ്, ലാക്രോസ്, ബെയ്സ്ബോൾ/സോഫ്റ്റ് ബോൾ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്സിൽ ഉൾപ്പെടിത്തിയിരിക്കുന്നത്. മുംബൈയിൽ ചേർന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. ക്രിക്കറ്റ് അടക്കമുള്ളവ ഉൾപ്പെടുത്താൻ തത്വത്തിൽ തീരുമാനം ആയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരാൻ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ് ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നീ ഇനങ്ങൾ 2028 ഒളിമ്പിക്‌സിന്റെ ഭാഗമാക്കണമെന്ന ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാർശ ഐഒസി അധികൃതർ അംഗീകരിച്ചതായി പ്രസിഡന്റ് തോമസ് ബാച്ച് വെള്ളിയാഴ്ച അറിയിച്ചു. മുംബൈയിൽ നടന്ന ഐഒസിയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന്റെ രണ്ടാം ദിവസം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷമേ ഏതൊക്കെ കായിക ഇനങ്ങൾ ഗെയിംസിന്റെ ഭാഗമാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. നേരത്തേ ഒളിമ്പിക് പ്രോഗ്രാം കമ്മീഷനുമായുള്ള ചർച്ചയിൽ പുതുതായി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി, കമ്മീഷന് സമർപ്പിച്ചിരുന്നു.