- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെതിരെ ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന് രോഹിത് ശർമ്മ; ഇഷാൻ കിഷൻ പുറത്താവും; ഷാർദ്ദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമി ഇടംപിടിച്ചേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഓപ്പണർ ശുഭ്മാൻ ഗിൽ തിരിച്ചെത്താൻ സാധ്യത. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെ 99 ശതമാനവും ഗിൽ കളിക്കാനാണ് സാധ്യയെന്ന് രോഹിത് വ്യക്തമാക്കി. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമ്മയുടെ പരാമർശം.
ഡങ്കിപനിയെ തുടർന്ന് ചികിത്സയിലായിരുന്ന താരം ചെന്നൈയിൽ നിന്ന് അഹമ്മബാദബാദിലെത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്. ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തുമ്പോൾ ഇഷാൻ പുറത്താവും.
ഏഷ്യാ കപ്പിൽ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി റെക്കോർഡിട്ട ക്യാപ്റ്റൻ രോഹിത് ശർമയും ചേരുന്ന ഇന്ത്യൻ ഓപ്പണിങ് സഖ്യം പാക്കിസ്ഥാന് തലവേദനയാകും. മൂന്നാം നമ്പറിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തലവേദന വിരാട് കോലി തന്നെയാവും. അഫ്ഗാനെതിരെയും ഓസ്ട്രേലിയക്കെതിരെയും അർധ സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു.
നാലാം നമ്പറിൽ ശ്രേയസ് എത്തുമ്പോൾ കെ എൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ തന്നെയാകും തുടർന്നുള്ള സ്ഥാനങ്ങളിൽ. ബൗളിങ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യതയുള്ളത്. അഫ്ഗാനെതിരായ മത്സരത്തിൽ കളിച്ച ഷാർദ്ദുൽ താക്കൂറിന് പകരം പേസർ മുഹമ്മദ് ഷമി നാളെ പ്ലേയിങ് ഇലവനിൽ എത്തിയേക്കും. പാക് മധ്യനിരയിൽ കൂടുതൽ വലംകൈയൻ ബാറ്റർമാരാണെന്നതിനാൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിൻ നിരയിൽ ഉണ്ടാകുക.
2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
സ്പോർട്സ് ഡെസ്ക്