മുംബൈ: ഒളിംപിക്‌സിൽ ക്രിക്കറ്റിന് വീണ്ടും വേദിയൊരുങ്ങും. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടെ അഞ്ച് കായികയിനങ്ങൾ ഉൾപ്പെടുത്തി. മുംബൈയിൽ ചേർന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർവാഹക സമിതിയോഗത്തിന്റേതാണ് തീരുമാനം. ഐഒസിയുടെ പൊതുയോഗം വോട്ടിനിട്ട് അംഗീകരിക്കുകയായിരുന്നു. 2028ലെ ഒളിംപിക്‌സിൽ ട്വന്റി20 ക്രിക്കറ്റ് ഇടംപിടിക്കും. 128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്‌സിന്റെ ഭാഗമാവുന്നത്.

1900ത്തിൽ പാരീസിൽ നടന്ന ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ സന്തോഷമറിയിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും രംഗത്തെത്തിയിരുന്നു. ലൊസാഞ്ചലസിൽ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള മൽസരങ്ങളുണ്ടാകും.

1900 ലെ പാരിസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരിനമായി ഉൾപ്പെടുത്തിയിരുന്നു.പിന്നീട് ക്രിക്കറ്റിനെ ഒഴിവാക്കി. ഇപ്പോൾ 2028ലെ ലോസ് എഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് എത്തുന്നതോടെ 128 വർഷത്തിന് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് മടങ്ങിയെത്തുകയാണ്. ഫ്‌ളാഗ് ഫുട്‌ബോൾ, ലക്രോസ് (സിക്സസ്), സ്‌ക്വാഷ്, ബേസ്‌ബോൾ സോഫ്റ്റ്‌ബോൾ എന്നിവയാണ് നിർവാഹക സമിതി അംഗീകരിച്ച മറ്റു നാല് കായികയിനങ്ങൾ. ഒളിംപിക്‌സിൽ ട്വന്റി20 ഇടംപിടിക്കുന്നത് ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കും നിറംപകരും

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിലുള്ള ചർച്ചയിലാണ് ക്രിക്കറ്റിനെ അടുത്ത ഒളിമ്പിക്‌സ് മുതൽ ഒരു മത്സര ഇനമായി ഉൾപ്പെടുത്താൻ ധാരണയായത്. ക്രിക്കറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഫ്ളാഗ് ഫുഡ്ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്സിൽ എത്തുന്നത്.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് (ടി20), ബേസ്‌ബോൾ/സോഫ്റ്റ്‌ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ, ലാക്രോസ് (സിക്‌സുകൾ), സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തുന്നതിന് ഐഒസി ഔപചാരികമായ അംഗീകാരം നൽകിയെന്ന് പത്രസമ്മേളനത്തിലാണ് അധികൃതർ അറിയിച്ചത്. രണ്ട് ഐഒസി അംഗങ്ങൾ ഇതിനെ എതിർക്കുകയും ഒരാൾ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.