ബംഗളൂരു: ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് എതിരായ നിർണായക മത്സരത്തിൽ 62 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ താരങ്ങൾക്ക് കളിക്കിടെ പറ്റിയ അബദ്ധങ്ങൾ ചർച്ചയാക്കുകയാണ് ആരാധകർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുക്കുകയും നിർണായക ക്യാച്ചുകൾ അടക്കം കൈവിടുകയും ചെയ്ത താരങ്ങൾ ഓസിസിനെതിരെ കൂറ്റൻ സ്‌കോർ വഴങ്ങുകയായിരുന്നു.

ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിന്റെയും മിന്നും സെഞ്ചുറികളായിരുന്നു ഓസിസ് ഇന്നിങ്‌സിലെ ഹൈലറ്റ്. എന്നാൽ വ്യക്തിഗത സ്‌കോർ പത്തിൽ നിൽക്കെ വാർണറെ കൈവിട്ടതാണ് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായത്. ഒറ്റ മീം കൊണ്ട് ലോകക്രിക്കറ്റിന് പ്രിയങ്കരനായ പാക്കിസ്ഥാന്റെ ആരാധകൻ മുഹമ്മദ് സരിം അക്തറിന്റെ മുഖം പങ്കുവച്ചാണ് പാക്കിസ്ഥാന്റെ തോൽവി ആരാധകർ ചർച്ചയാക്കുന്നത്.

 
 
 
View this post on Instagram

A post shared by ICC (@icc)

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ആരാധകൻ മുഹമ്മദ് സരിം അക്തറിനെ ആരും മറക്കാനിടയില്ല. 2019ൽ ലോകകപ്പിൽ വഹാബ് റിയാസിന്റെ പന്തിൽ പാക് താരം ക്യാച്ച് വിട്ടപ്പോഴാണ് അക്തറിന്റെ മുഖഭാവം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഫീൽഡറുടെ പിന്നിൽ പാക് ടീമിനെ പിന്തുണച്ചുകൊണ്ട് അക്തറുണ്ടായിരുന്നു. പിന്നീട് എപ്പോഴൊക്കെ പാക്കിസ്ഥാൻ ടീം പരാജയപ്പെടുന്നോ അപ്പോഴൊക്കെ മീം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ഇന്നലെ ഒരിക്കൽകൂടി അക്തറിന്റെ മുഖം സോഷ്യൽ മീഡിയയിൽ തെളിഞ്ഞു. പഴയ വീഡിയോയിലൂടെയാണ് മാത്രം. ഇത്തവണയും പാക്കിസ്ഥാൻ ഒരുപാട് ഫീൽഡിങ് തെറ്റുകൾ വരുത്തി. അതിൽ പ്രധാനം വർണറുടെ തന്നെ ക്യാച്ച് വിട്ടതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത സ്‌കോർ 10ൽ നിൽക്കുമ്പോഴാണ് ഉസാമ മിർ വാർണറെ വിട്ടുകളഞ്ഞത്. ഇതോടെയാണ് അക്തറിന്റെ മുഖം വീണ്ടും ഐസിസി പങ്കുവച്ചു. കൂടെ നിരാശരായ മറ്റു ചില ആരാകരുടേയും. ഐസിസിയും പാക്കിസ്ഥാനെ പരിഹസിച്ച് തുടങ്ങിയോ എന്ന് ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നുണ്ട്.

ഉസാമ മിർ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ ജീവൻ ലഭിച്ച വാർണർ തകർപ്പൻ സെഞ്ചുറി നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയപ്പോൾ വാർണർ പുഷ്പയിലെ അല്ലു അർജുന്റെ പ്രസിദ്ധമായ രംഗം അനുകരിച്ചാണ് ആഘോഷിച്ചത്. വായുവിൽ ഉയർന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓർത്തു. പുഷ്പ സെലിബ്രേഷനാണ് വാർണർ നടത്തിയത്.

 
 
 
View this post on Instagram

A post shared by ICC (@icc)

ഇന്നലെ ഓസ്ട്രേലിയക്കെതിരെ 62 റൺസിന്റെ തോൽവിയാണ് പാക്കിസ്ഥാൻ നേരിട്ടത്. ഓസീസ് ഉയർത്തിയ 368 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാൻ 45.3 ഓവറിൽ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകർത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാർണർ (124 ന്തിൽ 163), മിച്ചൽ മാർഷ് (108 പന്തിൽ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. പാക്കിസ്ഥാൻ നിരയിൽ ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.