- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 91 റൺസ്; സെഞ്ചുറി കൂട്ടുകെട്ടുമായി ഏംഗൽബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യം; ശ്രീലങ്കയ്ക്കെതിരെ 263 റൺസ് വിജയലക്ഷ്യം കുറിച്ച് നെതർലൻഡ്സ്
ലഖ്‌നൗ: ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച നെതർലൻഡ്സ് മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്‌ത്തുമോ? ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരേ 263 റൺസ് വിജയലക്ഷ്യമുയർത്തിയാണ് ഇത്തവണ ഓറഞ്ചുപട വെല്ലുവിളിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ച് ടീം 49.4 ഓവറിൽ 262 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഒരു ഘട്ടത്തിൽ 21.2 ഓവറിൽ 91 റൺസിന് ആറ് വിക്കറ്റെന്ന നിലയിൽ തകർന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റിൽ ഒന്നിച്ച സൈബ്രാൻഡ് ഏംഗൽബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യമാണ് തുണയായത്. 130 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്.
82 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 70 റൺസെടുത്ത സൈബ്രാൻഡാണ് ടീമിന്റെ ടോപ് സ്‌കോറർ. 75 പന്തുകൾ നേരിട്ട വാൻ ബീക് 59 റൺസെടുത്തു. ക്ഷമയോടെ വിക്കറ്റ് ബാറ്റ് വീശിയാണ് ഇരുവരും സ്‌കോർ ഉയർത്തിയത്. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ദിൽഷൻ മധുഷങ്കയും കസുൻ രജിതയും ലങ്കയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.
മോശം തുടക്കമായിരുന്നു നെതർലൻഡ്സിന്. സ്‌കോർബോർഡിൽ ഏഴ് റൺസ് മാത്രമുള്ളപ്പോൾ വിക്രംജിത് സിംഗിന്റെ (4) വിക്കറ്റ് അവർക്ക് നഷ്ടമായി. പിന്നീട് മാക്സ് ഒഡൗഡ് (16) കോളിൻ ആക്കർമാൻ (29) എന്നിവരുടെ കൂട്ടുകെട്ട് നെതർലൻഡ്സിനെ 48 റൺസിലെത്തിച്ചു. എന്നാൽ ഒഡൗഡിനെ പുറത്താക്കി കശുൻ രജിത ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ ബാസ് ഡീ ലീഡെ (6), തേജ നിദമനുരു (90 എന്നിവർ നിരാശപ്പെടുത്തി. ഇരുവരേയും മധുഷങ്കയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സിനും (16) തിളങ്ങാനായില്ല. ഇതോടെ ആറിന് 91 എന്ന നിലയിലായി നെതർലൻഡ്സ്.
പിന്നീടാണ് അവരുടെ ഇന്നിങ്സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. വാൻ ബീക്ക് സൂക്ഷ്മതയോടെ കളിച്ചു. അപ്പുറത്ത് സിബ്രാൻഡ് അറ്റാക്ക് ചെയ്തും കളിച്ചു. ഇരുവരും 130 റൺസാണ് കൂട്ടിചേർത്തത്. 46-ാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. സിബ്രാൻഡ് ബൗൾഡായി. മധുഷങ്കയെ സ്‌കൂപ്പ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് താരം പുറത്താവുന്നത്. തുടർന്നെത്തിയ റോൾഫ് വാൻ ഡർ മെർവിന് (7) തിളങ്ങാനായില്ല. ഇതിനിടെ വാൻ ബീക്കും മടങ്ങി. അവസാന ഓവറിൽ പോൾ വാൻ മീകെരൻ (4) റണ്ണൗട്ടായി. ആര്യൻ ദത്ത് (9) പുറത്താവാതെ നിന്നു.
ലോകകപ്പിലെ ആദ്യ ജയമാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം തോറ്റിരുന്നു. നെതർലൻഡ്സ് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്.
സ്പോർട്സ് ഡെസ്ക്