- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിനെയും മറികടന്നു; വിരാട് കോഹ്ലി രണ്ടാമതെത്തിയത് ഓസ്ട്രേലിയ്ക്കെതിരായ കലാശപ്പോരിൽ; നേട്ടം, മുപ്പത്തിയേഴാം മത്സരത്തിൽ; പട്ടികയിൽ ഒന്നാം സ്ഥാനത്ത് സച്ചിൻ
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിനിടെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ലോകകപ്പ് ചരിത്രത്തിൽ റൺവേട്ടക്കാരിൽ കോലി രണ്ടാം സ്ഥാനത്തെത്തി.
46 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1743 റൺസ് നേടിയ മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്. 45 മത്സരങ്ങളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്ലിക്ക് മുമ്പിലുള്ളത്. 44 ഇന്നിങ്സുകളിലായി 2278 റൺസാണ് സചിൻ നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് റൺവേട്ടക്കാരിൽ നാലാമത്. 28 മത്സരങ്ങളിൽ 1560 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 1532 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാര അഞ്ചാമതും 1520 റൺസ് നേടിയ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആറാമതുമാണ്.
ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 ഓവർ പിന്നിടുമ്പോൾ മൂന്നിന് 101 റൺസെന്ന നിലയിലാണ്. 34 റൺസുമായി വിരാട് കോഹ്ലിയും 10 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. ഏഴ് പന്തിൽ നാല് റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലും 31 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരുമാണ് മടങ്ങിയത്.
സ്പോർട്സ് ഡെസ്ക്