- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലറിയിൽ നിന്നും ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത് 'ഫ്രീ ഫലസ്തീൻ' ഷർട്ട് ധരിച്ച്; ഫലസ്തീന്റെ പതാകയുള്ള മാസ്‌ക്കും; കയ്യിൽ രക്തം; ഫൈനലിനിടെ കോലിയുടെ തോളത്ത് കയ്യിട്ടയാൾ ഓസ്ട്രേലിയക്കാരൻ; ആദ്യമണിഞ്ഞത് ഇന്ത്യൻ ജഴ്സി
അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ഫലസ്തീനെ പിന്തുണച്ച് ഗ്രൗണ്ടിലിറങ്ങിയയാൾ ഓസ്‌ട്രേലിയക്കാരനെന്ന് സൂചന. ഗ്രൗണ്ടിൽ നിന്നും പിടികൂടിയ ശേഷം പൊലീസ് ഏറ്റെടുത്ത് ഇയാളുടെ വസ്ത്രം മാറ്റിച്ച് മറ്റൊരു വസ്ത്രം നൽകിയിരുന്നു. തുടർന്നുള്ള വീഡിയോയിലാണ് താൻ ഓസ്ട്രേലിയക്കാരൻ ആണെന്നും പേര് ജോൺ എന്നാണെന്നും പറയുന്നത്. മാത്രമല്ല, ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും ഇയാൾ പറയുന്നു.
മത്സരത്തിനിടെയാണ് കാണികളിൽ നിന്നൊരാൾ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. 'ഫ്രീ ഫലസ്തീൻ' ഷർട്ടും ധരിച്ചാണ് അയാൾ പിച്ചിലേക്കിക്കെത്തിയത്. ഫലസ്തീന്റെ പതാകയുള്ള മാസ്‌ക്കും അയാളുടെ മുഖത്തുണ്ടായിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെ നടന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്‌ച്ചയായിട്ടാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ ഗ്രൗണ്ടിലേക്ക് കയറിയത്.
A pitch invader donning a ‘#FreePalestine' t-shirt interrupted the #IndiavsAustralia, #ICCWorldCupFinal's on Sunday, attempting to embrace #ViratKohli.
- Hate Detector ???? (@HateDetectors) November 19, 2023
The man, outfitted in red shorts and a white t-shirt bearing the words ‘#StopBombingPalestine' on the front and ‘Free… pic.twitter.com/jfxeTcZHYY
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകൾ കോലി-രാഹുൽ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് ഫലസ്തീൻ പിന്തുണയുമായി കാണികളിലൊരാൾ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാൾ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.
അയാളെ പിടിച്ചുകൊണ്ടുപോയതിന് ശേഷമുള്ള വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയതെന്നും താൻ ഫലസ്തീനെ അനുകൂലിക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനിടെ ഇയാളുടെ കൈ മുറഞ്ഞതായുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
Breaking News:
- The Analyzer (News Updates????️) (@Indian_Analyzer) November 19, 2023
Pitch Invader & Pro-Palestine culprit was wearing India's Jersey before the incident.
- He suddenly took it off & jumped into the field.
He is being suspected as "Mentally Unstable" & this video has been recovered from his phone????????#INDvAUSFinal pic.twitter.com/77AgA6YPEy
എന്നാൽ ഗ്യാലറിയിൽ ഇരിക്കുമ്പോൾ ഇയാൾ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. പിച്ചിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യൻ ജേഴ്സി അഴിക്കുകയും ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയുമായിരുന്നു. വീഡിയോ കാണാം..
ലോകകപ്പിൽ ഇന്ത്യ 240ന് പുറത്തായിരുന്നു. കെ എൽ രാഹുൽ (66), വിരാട് കോലി (54), രോഹിത് ശർമ (47) എന്നിവരണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സൂര്യകുമാർ യാദവ് (18), കുൽദീപ് യാദവ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കിറ്റ് വീതം വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്