- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേവിഡ് വാർണർ പിന്മാറി; പകരം ഓൾറൗണ്ടർ ആരോൺ ഹാർഡി; ഓസ്ട്രേലിയയെ നയിക്കുക മാത്യു വെയ്ഡ്; ലോകകപ്പിൽ കളിച്ച ഏഴ് താരങ്ങൾ ടീമിൽ; ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ബാറ്റർ ഡേവിഡ് വാർണർ കളിക്കില്ല. ലോകകപ്പിൽ ഓസ്ട്രേലിയയുടെ മുൻനിര റൺവേട്ടക്കാരനായിരുന്ന വാർണർ നാട്ടിലേക്ക് മടങ്ങുമെന്ന് ഓസ്ട്രേലിയൻ ടീം അറിയിച്ചു. വാർണർ പിന്മാറിയതോടെ ഓൾറൗണ്ടർ ആരോൺ ഹാർഡിയെ 15 അംഗ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ലോകകപ്പിൽ 535 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ പാറ്റ് കമിൻസ് ജോഷ് ഹെസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ് എന്നിവരും ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കില്ല. ഇവരും നാട്ടിലേക്ക് മടങ്ങും.
23-ന് വിശാഖപട്ടണത്ത് തുടക്കം കുറിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയയെ മാത്യു വെയ്ഡാണ് നയിക്കുന്നത്. ലോകകപ്പിൽ കളിച്ച ഏഴ് താരങ്ങളും റിസർവിലായിരുന്ന തൻവീർ സംഗയും ടീമിലുണ്ട്.
മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൺ ബെഹ്‌റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സീനിയർ താരങ്ങൾക്ക് ഒന്നടങ്കം വിശ്രമം അനുവദിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. യുവതാരം റുതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.
ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയത്. യുവതാരങ്ങളായ യശസ്വി ജയ്സ്വാളും തിലക് വർമയും സ്ഥാനം നിലനിർത്തിയപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ റിങ്കു സിംഗിന് സീനിയർ ടീമിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ഓൾ റൗണ്ടർമാർ. സ്പിന്നറായി രവി ബിഷ്‌ണോയിയും ടീമിലുണ്ട്.
ഇഷാൻ കിഷന് പുറമെ ജിതേഷ് ശർമയെ ആണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. പേസർമാരായി അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് പ്രസിദ്ധ് കൃഷ്ണക്ക് പുറമെ ടീമിലുള്ളത്. 23ന് വിശാഖപട്ടണത്താണ് ആദ്യ ടി20 മത്സരം. 26ന് തിരുവനന്തപുരത്തും, 28ന് ഗുവാഹത്തിയിലും ഡിസംബർ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗലൂരുവിലുമാണ് മറ്റ് മത്സരങ്ങൾ.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ.
സ്പോർട്സ് ഡെസ്ക്