- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകൻ ബാവുമയടക്കം ഏകദിന ലോകകപ്പ് ടീമിലെ പ്രമുഖർ പുറത്ത്; ഏകദിന, ട്വന്റി 20 പരമ്പരകൾക്കായി 'പുതുമുഖ' താരങ്ങൾ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കുക എയ്ഡൻ മാർക്രം; ബാവുമ ടെസ്റ്റിന് മാത്രം
ജൊഹാനസ്ബർഗ്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ഏകദിന, ട്വന്റി 20 മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും നായകൻ ടെംബാ ബാവുമയടക്കം പ്രമുഖ താരങ്ങൾ പുറത്ത്. ഏകദിന ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് ബാവുമയടക്കം പ്രമുഖർക്ക് സ്ഥാനം നഷ്ടമായത്. എയ്ഡൻ മാർക്രം നയിക്കുന്ന ഏകദിന ട്വന്റി 20 ടീമുകളിൽ ഇടംപിടിച്ചതിൽ ഏറെയും യുവതാരങ്ങളാണ്.
ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെത്തുടർന്ന് ഏകദിന, ട്വന്റി 20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടെസ്റ്റ് ക്യാപ്റ്റനായി ബാവുമയെ നിലനിർത്തി. ഏയ്ഡൻ മാർക്രമാണ് ഏകദിന, ട്വന്റി 20 ടീമുകളെ നയിക്കുന്നത്. ഏകദിന, ട്വന്റി 20 പരമ്പരകളിൽ പേസർ കാഗിസോ റബാഡ കളിക്കില്ല.
പരിക്കേറ്റ ലിസാർഡ് വില്യംസിന്റെ പരിക്ക് ഭേദമായാൽ ടീമൽ ഉൾപ്പെടുത്തും. പരിക്കിൽ നിന്ന് മുക്തരാകാത്ത ആന്റിച്ച് നോർക്യയും വെയ്ൻ പാർണലും ദക്ഷിണാഫ്രിക്കൻ ടീമിലില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന യുവതാരം ട്രൈസ്റ്റൻ സ്റ്റബ്‌സിനെ ഇതാദ്യമായി ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തി. ഏകദിന ടെസ്റ്റ് ടീമുകളിലേക്ക് വിക്കറ്റ് കീപ്പർ കെയ്ൽ വെര്യായനെയെ തിരിച്ചുവിളിച്ചപ്പോൾ മിഹ്ലാലി പോങ്വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
മൂന്നാം ട്വന്റി 20 യിൽ നിന്ന് ജെറാൾഡ് കോറ്റ്‌സി, ലുങ്കി എങ്കിഡി, മാർക്കോ യാൻസൻ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. ഡിസംബർ 10ന് ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യും അടങ്ങുന്ന പരമ്പരകൾക്ക് ശേഷം ഡിസംബർ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.
വെറ്ററൻ താരങ്ങളായ ഡീൻ എൽഗാർ, കീഗൻ പീറ്റേഴ്‌സൺ, മുംബൈ ഇന്ത്യൻസ് താരം ട്രിസ്റ്റൺ സ്റ്റബ്‌സ്, യുവതാരം ടോണി ഡി സോർസി, പുതുമുഖ താരം നാന്ദ്രെ ബർഗർ, വിക്കറ്റ് കീപ്പർ ഡേവിഡ് ബെഡിങ്ഹാം എന്നിവർ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കേശവ് മഹാരാജ് മാത്രമാണ് ഏക സ്‌പെഷലിസ്റ്റ് സ്പിന്നർ.
ട്വന്റി 20 ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, ഡേവിഡ് എം, ഹെന്റീവ് കെയ്ലൻ, കെന്റീവ് കാൻസെൻ. ആൻഡിലെ ഫെഹ്ലുക്വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്സ്, ലിസാർഡ് വില്യംസ് ജെറാൾഡ് കോറ്റ്സി,മാർക്കോ ജാൻസെൻ ലുങ്കി എൻഗിഡി(3 പേരും ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ മാത്രം).
ഏകദിന ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, ഹെന്റിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്വായോ, തബ്രെയ്സ്സെൻ ക്വാൻസി, തബ്രെയ്സ് ഷംസി. ലിസാദ് വില്യംസും.
ടെസ്റ്റ് സ്‌ക്വാഡ്: ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്സൺ, കഗിസോ റബാഡ, കെയ്ൽ വെരെയ്‌നെ.
സ്പോർട്സ് ഡെസ്ക്