- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത് ശർമക്ക് ട്വന്റി 20 ക്രിക്കറ്റിൽ അവസാനമായി ഒരു അവസരം കൂടി; ലോകകപ്പിൽ കളിച്ചേക്കും; മൂന്നാം നമ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്ന താരത്തെ; കോലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോർട്ട്; ബിസിസിഐയുടെ തീരുമാനം ഇങ്ങനെ
മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ട്വന്റി 20 ക്രിക്കറ്റ് കരിയറിന് വിരാമമായേക്കുമെന്ന് സൂചന. അടുത്തവർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ വിരാട് കോലിയുടെ ബാറ്റിങ് വിരുന്ന് ഇനി രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ കാണാൻ സാധിച്ചേക്കില്ല.
ട്വന്റി 20 ക്രിക്കറ്റിൽ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടർമാരും ഉടൻ കോലിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു. യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് കോലിയുടെ സാധ്യത മങ്ങിയത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ കോലിയെ പരിഗണിക്കേണ്ടതായി വന്നേക്കും,
ലോകകപ്പ് ഫൈനൽ തോൽവി ചർച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജിവ് ശുക്ല, ട്രഷറർ ആശിശ് ഷെലാർ ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞ ദിവസം ക്യാപ്റ്റൻ രോഹിത് ശർമയുമായും കോച്ച് രാഹുൽ ദ്രാവിഡുമായും മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ട്വന്റി 20 ക്രിക്കറ്റ് ടീമിലെ സ്ഥാനവും ചർച്ചയായത്.
ഇരുവരും 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റിൽ കളിച്ചിട്ടില്ല. രോഹിത് ശർമക്ക് ടി20 ക്രിക്കറ്റിൽ അവസാനമായി ഒരു അവസരം കൂടി നൽകാൻ ബിസിസിഐ തയാറാണ്. എന്നാൽ കോലിയുടെ കാര്യത്തിൽ അങ്ങനെയല്ല. ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്ന കളിക്കാരനെയാണ് മൂന്നാം നമ്പർ സ്ഥാനത്തേക്ക് സെലക്ടർമാർ നോട്ടമിടുന്നത്.
വിരാട് കോലിയാകട്ടെ നിലയുറപ്പിച്ചശേഷം തകർത്തടിക്കുന്ന കളിക്കാരനാണ്. ഈ സാഹചര്യത്തിൽ രോഹിത്തിന്റെയും കോലിയുടെയും ട്വന്റി 20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് സെലക്ടർമാർ കൃത്യമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും അതിൽ വിരാട് കോലിക്ക് ഇനി ട്വന്റി 20 ടീമിൽ സ്ഥാനമുണ്ടാകില്ലെന്നും ദൈനിക് ജാഗരൺ റിപ്പോർട്ടിൽ പറയുന്നു.
അടുത്ത വർഷത്തെ ഐപിഎല്ലിൽ വിരാട് കോലി മിന്നുന്ന പ്രകടനം നടത്തിയാൽ ഒരുപക്ഷെ ലോകകപ്പിലേക്ക് പരിഗണിച്ചേക്കാം. ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമക്കൊപ്പം ശുഭ്മാൻ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഓപ്പണറാകുമെന്നാണ് കരുതുന്നത്. ഇവരിലൊരാൾ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുണ്ടാവും. ഐപിഎല്ലിൽ ആർസിബിക്കായി ഓപ്പണറായി ആണ് കോലിയിപ്പോൾ ഇറങ്ങുന്നത് എന്നതിനാൽ ടോപ് ഓർഡറിൽ കോലിക്ക് അവസരമുണ്ടാകില്ലെന്നാണ് കരുതുന്നത്.
ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ കളിച്ചാൽ സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാകും തുടർന്നിറങ്ങുക. ഈ സാഹചര്യത്തിൽ വിരാട് കോലിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ബിസിസിഐ കോലിയുടെ ടി20 ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
സ്പോർട്സ് ഡെസ്ക്