ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ആണെന്ന് ആരാധകർക്ക് അറിവുള്ള കാര്യമാണ്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് ബിസിസിഐയുടേത്. ഐസിസിയുടെ വരുമാനത്തിന്റെ മുഖ്യ പങ്കും ബിസിസിഐയിൽ നിന്നുള്ളതാണ്. എന്നാൽ ബിസിസിഐയുടെ ആസ്തി എത്രയാണെന്നോ മറ്റു ക്രിക്കറ്റ് ബോർഡുകളിൽനിന്ന് എത്ര ഉയർന്നതാണ് ഇതെന്നോ അറിയാവുന്നവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ കണക്കുകളടങ്ങളടങ്ങിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2.25 ബില്യൻ യുഎസ് ഡോളർ അഥവാ 18,700 കോടി രൂപയാണ് ബിസിസിഐയുടെ ആസ്തിയെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്‌ബസ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ഇന്ത്യൻ ബോർഡിനാണ് ഐ.സി.സി വരുമാനത്തിന്റെ വിലയൊരു പങ്കും ലഭിക്കുന്നത്. വരുമാനത്തിൽ രണ്ടാമതുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആസ്തിയേക്കാൾ 28 മടങ്ങ് ആസ്തി ബി.സി.സിഐക്കുണ്ടെന്നതാണ് ഏറെ കൗതുകം. ഐ.പി.എല്ലാണ് ബി.സി.സിഐയുടെ ആസ്തിയിൽ ഗണ്യമായ പങ്കുവഹിക്കുന്നത്.

ആസ്തിയിൽ രണ്ടാമതുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്തി 660 കോടി രൂപ (79 മില്യൻ ഡോളർ) യാണ്. ഓസ്‌ട്രേലിയയേക്കാൾ ഏതാണ്ട് 28 മടങ്ങാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമ്പത്ത്. മൂന്നാമതുള്ള ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് (ഇസിബി) 59 മില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്. ഏറ്റവുമധികം വരുമാനമുള്ള ആദ്യ പത്ത് ബോർഡുകളുടെ മുഴുവൻ ആസ്തിയിൽ 85 ശതമാനവും ബിസിസിഐയുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിൽനിന്ന് തന്നെ വ്യക്തമാണ് ലോക ക്രിക്കറ്റിൽ ബി.സി.സിഐക്കുള്ള സ്വാധീനം. ഈ പണക്കരുത്തുകൊണ്ടാണ് ഐ.സി.സിയെ പോലും വരച്ച വരയിൽ നിർത്താൻ ബി.സി.സിഐക്ക് കഴിയുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ആസ്തി 59 മില്യൺ ഡോളറാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്തി ഏകദേശം 55 മില്യൺ ഡോളറിന് അടുത്താണെന്നാണ് റിപ്പോർട്ട്.

ആറാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ബോർഡിന്റെ ആസ്തി 47 മില്യൺ യു.എസ് ഡോളറാണ്. ഇത് ബി.സി.സിഐയുടെ മൊത്തം ആസ്തിയുടെ 2 ശതമാനം മാത്രമാണ്. ഇന്ത്യയുമായുള്ള ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിലൂടെ വരുമാനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. പരമ്പരയിലൂടെ 68.7 മില്യൺ യു.എസ് ഡോളറായി വരുമാനം വർധിപ്പിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

ഇന്ത്യൻ ടീമുകൾ വിദേശ പര്യടനം നടത്തുമ്പോൾ അവിടുത്തെ ബോർഡുകൾക്ക് വരുമാനം വർധിക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ ടീം ഇന്ത്യ ഒരു മാസം പര്യടനം നടത്തുന്നതിലൂടെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് 68.7 മില്യൻ ഡോളറിന്റെ നേട്ടമാണ് ഉണ്ടാകുന്നത്. ഒരു മത്സരത്തിൽനിന്ന് മാത്രം ഏകദേശം 8.6 മില്യൻ ഡോളറാണ് വരുമാനം. ഐപിഎൽ, വനിതാ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇന്ത്യയിൽ ക്രിക്കറ്റ് പ്രേമികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണയമായെന്നാണ് വിലയിരുത്തൽ. ലോകകപ്പ് സംഘടിപ്പിച്ചതിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ സംഭാവന നൽകാനും ക്രിക്കറ്റിനു കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.