- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർ; നാല് വിക്കറ്റുമായി അർഷ്ദീപ് സിങ്; മൂന്ന് വിക്കറ്റുമായി ആവേശ് ഖാൻ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച; 58 റൺസിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി; പെഹ്ലുക്വായോയും മഹാരാജും പൊരുതുന്നു
ജൊഹാനസ്‌ബെർഗ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 13 ഓവറുകൾ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റു വീഴ്‌ത്തിയ അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്.
ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ്, റീസ ഹെൻട്രിക്സിനെ (0) മടക്കി. തൊട്ടടുത്ത പന്തിൽ റാസ്സി വാൻഡെർ ദസ്സൻ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. മൂന്നാം വിക്കറ്റിൽ ടോണി ഡി സോർസിയും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്ന് സ്‌കോർ 42-ൽ എത്തിച്ചതിനു പിന്നാലെ സോർസിയേയും (28) അർഷ്ദീപ് പുറത്താക്കി. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) വീണു.
ആവേശ് ഖാന്റെ ഊഴമായിരുന്നു അടുത്തത്. 12 റൺസെടുത്ത മാർക്രത്തിന്റെ കുറ്റി തെറിപ്പിച്ചാണ് ആവേശ് തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ വിയാൻ മൾഡറും (0) ആവേശിനു മുന്നിൽ വീണു. പിന്നാലെ ഡേവിഡ് മില്ലറെയും (2) മടക്കി ആവേശ് പ്രോട്ടീസിന്റെ അടിവേരിളക്കി.
രണ്ടാം ഓവറിലെ നാലാം പന്തിൽ റീസ ഹെന്റിക്‌സിനെ പൂജ്യത്തിനു ബോൾഡാക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ റാസി വാൻ ഡർ ദസനെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ് പ്രഹരം തുടർന്നു. ടോണി ഡെ സോർസിയും ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ചേർന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല.
സ്‌കോർ 42 ൽ നിൽക്കെ ടോണി ഡെ സോർസിയെ അർഷ്ദീപ് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. ഹെന്റിച് ക്ലാസനെയും അർഷ്ദീപ് ബോൾഡാക്കി. 11ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ മാർക്രമിനെയും വിയാൻ മുൾഡറെയും ആവേശ് ഖാൻ മടക്കി. 13ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ ഡേവിഡ് മില്ലറെ രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി.
കേശവ് മഹാരാജും, ആൻഡിലെ പെഹ്ലുക്വായോയുമാണു (ഏഴു പന്തിൽ രണ്ട്) ക്രീസിൽ. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 7 തവണ ഏറ്റുമുട്ടിയപ്പോൾ 5 തവണയും ജയം ആതിഥേയർക്കൊപ്പമായിരുന്നു. ഒരു മത്സരം ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം ഫലമില്ലാതെ പിരിഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതുവരെ നടന്ന 15 ഏകദിന പരമ്പരകളിൽ 7 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ 6 എണ്ണത്തിൽ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ റീസ ഹെന്റിക്‌സ്, ടോണി ഡെ സോർസി, റാസി വാൻഡർ ദസൻ, എയ്ഡൻ മർക്‌റാം (ക്യാപ്റ്റൻ), ഹെന്റിച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ആൻഡിലെ പെഹ്‌ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ടബരെയ്‌സ് ഷംസി.
സ്പോർട്സ് ഡെസ്ക്