- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കാൻ സഞ്ജു സാംസൺ; ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; രോഹൻ എസ്. കുന്നുമ്മൽ വൈസ് ക്യാപ്റ്റൻ; പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമിൽ
തിരുവനന്തപുരം: അടുത്ത രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണു മത്സരങ്ങൾ തുടങ്ങുന്നത്.
ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ യുവ താരം രോഹൻ എസ്. കുന്നുമ്മലാണു വൈസ് ക്യാപ്റ്റൻ. എം. വെങ്കടരമണയാണു കേരളത്തിന്റെ പരിശീലകൻ. സച്ചിൻ ബേബി, രോഹൻ പ്രേം, ജലജ് സക്‌സേന, ശ്രേയസ് ഗോപാൽ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമിൽ ഇടം പിടിച്ചു.
ഉത്തർ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. ബംഗാൾ, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, ബിഹാർ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു വിശ്വനാഥ് സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ. സുരേഷ്, നിധീഷ് എം.ഡി, ബേസിൽ എൻ.പി, വിഷ്ണു രാജ്.
സ്പോർട്സ് ഡെസ്ക്