- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുക്കേറ്റ ടെംബ ബാവുമ രണ്ടാം ടെസ്റ്റിനില്ല; ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുക ഡീൻ എൽഗൽ; വിരമിക്കൽ മത്സരം അവിസ്മരണീയമാക്കാൻ പ്രോട്ടീസ് ഓപ്പണർ
സെഞ്ചൂറിയൻ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്ക്ക് പരുക്കേറ്റതോടെ രണ്ടാം മത്സരത്തിൽ ടീമിനെ നയിക്കുക ഓപ്പണറും കഴിഞ്ഞ മത്സരത്തിലെ വിജയശിൽപിയുമായ ഡീൻ എൽഗർ. വിരമിക്കൽ മത്സരത്തിൽ ടീമിനെ നയിക്കാനുള്ള നിയോഗമാണ് എൽഗറിന് ദക്ഷിണാഫ്രിക്കൻ ടീം അധികൃതർ നൽകുന്നത്. രണ്ടാഴ്ച മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ജനുവരി മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
ഒന്നാം ടെസ്റ്റിന്റെ ആദ്യദിനമായ ചൊവ്വാഴ്ചയാണ് ബാവുമയ്ക്ക് പരുക്കേറ്റത്. ഹാംസ്ട്രിങ്ങിനു പരുക്കേറ്റ താരം മൈതാനം വിടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബാറ്റു ചെയ്യാനും ബാവുമ ഇറങ്ങിയിരുന്നില്ല. ഇതോടെ 84 റൺസുമായി പുറത്താകാതെനിന്ന മാർകോ യാൻസന് സഹബാറ്റർ ഇല്ലാതെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടിവന്നു. രണ്ടാഴ്ചയ്ക്കകം ബാവുമയുടെ പരുക്ക് ഭേദമാവുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു.
പുതുവർഷത്തിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കാൻ ടെംബ ബാവുമ ലഭ്യമല്ലെന്ന് കോച്ച് കൊർണാർഡ് പറഞ്ഞു. 'ടെമ്പ മികച്ച ശാരീരികാവസ്ഥയല്ല. ഓരോ ടേണിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. ഞങ്ങൾ അത് നിരീക്ഷിച്ചുകൊണ്ടിരുന്നു. ചില കാര്യങ്ങൾ തന്ത്രപരമാണ്. ഞങ്ങൾക്ക് അപകടസാധ്യത അനുഭവപ്പെട്ടു' അയാൾക്ക് കൂടുതൽ അപകടസാധ്യതയുണ്ട്. രണ്ടാഴ്ച. അവൻ തീർച്ചയായും കേപ്ടൗണിൽ പുറത്തിരിക്കേണ്ടി വരും. കോർണാർഡ് പറഞ്ഞു. സുബൈർ ഹംസ ടീമിനൊപ്പം ചേരുമെന്നും കോച്ച് കൂട്ടിച്ചേർത്തു.
വിരാട് കോഹ്ലിയുടെ ബാറ്റിൽ നി്ന്നും പറന്ന പന്ത് പിന്തുടരുന്നതിനിടെ, ബാവുമക്ക് ഇടത് ഹാംസ്ട്രിംഗിന് പരിക്കേൽക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ ഉടൻ കളം വിടാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരായ ലോകകപ്പ് സെമിഫൈനലിൽ തന്റെ അവസാന മത്സരത്തിലും പരിക്കേറ്റിരുന്നു.
ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചറി നേടിയ എൽഗറിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്. 287 പന്തിൽനിന്ന് 28 ബൗണ്ടറികൾ സഹിതം 185 റൺസ് കണ്ടെത്തിയ എൽഗറാണ് കളിയിലെ താരം. ഡേവിഡ് ബെഡിൻഗാം (56), മാർകോ യാൻസൻ (84*) എന്നിവർ അർധ സെഞ്ചറി നേടി. 408 റൺസാണ് പ്രോട്ടീസ് ആദ്യ ഇന്നിങ്‌സിൽ നേടിയത്. ഒന്നാം ഇന്നിങ്‌സിൽ 245 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 131ന് പുറത്തായി. ഇന്നിങ്‌സ് വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1 - 0ന് മുന്നിലാണ്.
സ്പോർട്സ് ഡെസ്ക്