- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് തൊപ്പി മോഷ്ടിക്കപ്പെട്ടതിന്റെ വേദന പങ്കുവച്ച് ഡേവിഡ് വാർണർ
സിഡ്നി: ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിന് നാളെ ഇറങ്ങാനിരിക്കെ തന്റെ ബാഗി ഗ്രീൻ (ടെസ്റ്റ് ക്യാപ്പ്) മോഷ്ടിക്കപ്പെട്ടതിന്റെ വേദന പങ്കുവച്ച് ഓസ്ട്രേലിയൻ വെറ്ററൻ താരം ഡേവിഡ് വാർണർ. അവസാന ടെസ്റ്റിന് മുമ്പായി ഒരു വിഷമകരമായ വാർത്ത പങ്കുവച്ചിരിക്കുകയാണ് വാർണർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ വാർത്ത പങ്കുവച്ചത്. മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ബാഗി ഗ്രീൻ (ടെസ്റ്റ് ക്യാപ്പ്) നഷ്ടപ്പെടുകയായിരുന്നു തന്റെ ബാക്ക്പാക്ക് ബാഗിനുള്ളിലാണ് വാർണർ തൊപ്പി വച്ചിരുന്നത്. ബാക്ക്പാക്ക് ബാഗ് മോഷണം പോയതായാണ് വിവരം.
തൊപ്പി നഷ്ടമായതിനെ കുറിച്ച് വാർണർ പറയുന്നതിങ്ങനെ.. "ഈ ബാക്ക്പാക്കിനുള്ളിൽ എന്റെ തൊപ്പി ഉണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങൾ എടുക്കാൻ ആഗ്രഹിച്ചതെങ്കിൽ അത് ഞാൻ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ഓസ്ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം." വാർണർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
സിഡ്നിയിൽ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റാണ് ഓസീസ് ഓപ്പണറുടെ അവസാന മത്സരം. ഇതിനിടെ ഏകദിനത്തിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരുന്ന ടി20 ലോകകപ്പിൽ മാത്രമാണ് ഇനി വാർണറുടെ ശ്രദ്ധ. ഇതിനിടെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും വാർണർ കളിക്കും.
ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും 37 കാരനായ വാർണർ കളിക്കുക. 161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ച്വറിയും 33 അർധസെഞ്ച്വറിയും ഉൾപ്പടെ 6932 റൺസാണ് വാർണറുടെ സമ്പാദ്യം. 179 റൺസാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിർണായക പങ്കാളിയായിരുന്നു ഡേവിഡ് വാർണർ.
നേരത്തെ ജനുവരിയിൽ നടക്കുന്ന പാക്കിസ്ഥാൻ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നുവെന്ന് വാർണർ പ്രഖ്യാപിച്ചിരുന്നു. 37കാരനായ വാർണർക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിങ്സുകളിൽ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയിൽ 8487 റൺസാണുള്ളത്.
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം. ഓസ്ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് താൻ ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ച് സിഡ്നിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വാർണർ പറഞ്ഞു.