- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ ബേബിക്ക് മിന്നും സെഞ്ചറി; 148 പന്തിൽ 131 റൺസ്; വാലറ്റത്തെ കൂട്ടുപിടിച്ച് കേരളത്തെ 400 കടത്തി; അർധ സെഞ്ചുറിയുമായി രോഹനും കൃഷ്ണ പ്രസാദും രോഹൻ പ്രേമും; ആസമിനെതിരെ കേരളം 419 റൺസിന് പുറത്ത്
ബർസപര: രഞ്ജി ട്രോഫിയിൽ അസമിന് എതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ കേരളത്തിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 113.4 ഓവറിൽ 419 റൺസെടുത്തു. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി നേടി. 148 പന്തുകൾ നേരിട്ട സച്ചിൻ ബേബി 131 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അർധ സെഞ്ചറികളും കേരളത്തിനു തുണയായി.
വാാലറ്റക്കാരെ ഒരുവശത്ത് സുരക്ഷിതമായി നിർത്തി സച്ചിൻ ബേബി നടത്തിയ ബാറ്റിംഗ വെടിക്കെട്ടാണ് ആസമിനെതിരെ കേരളത്തെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കേരളം ക്രീസിലിറങ്ങിയത്. 83 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ കുന്നമ്മലിന്റെ വിക്കറ്റായിരുന്നു കേരളത്തിന് ആദ്യ ദിനം നഷ്ടമായത്. 52 റൺസുമായി ക്രീസിലുണ്ടായിരുന്ന കൃഷ്ണപ്രസാദിനൊപ്പം നാലു റൺസുമായി രോഹൻ പ്രേമായിരുന്നു ക്രീസിൽ. രണ്ടാം ദിനം കൃഷ്ണപ്രസാദ് രോഹൻ പ്രേം സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ കേരളത്തെ മുന്നോട്ട് നയിച്ചു.
സ്‌കോർ 217ൽ നിൽ അർധസെഞ്ചുറി തികച്ച രോഹൻ പ്രേം(50) പുറത്തായി. പിന്നാലെ കൃഷ്ണപ്രസാദും(80) മടങ്ങി. പിന്നീടെത്തിയ വിഷ്ണു വിനോദിന് വലിയ സ്‌കോർ നേടാനായില്ല. 19 റൺസെടുത്ത് വിഷ്ണു വിനോദും റൺസൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും പുറത്തായതോടെ കേരളം ബാറ്റിങ് തകർച്ചയിലായി. ശ്രേയസ് ഗോപാൽ(18) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്‌കോർ നേടിയില്ല, പിന്നാലെ ജലജ് സക്‌സേന(1) കൂടി വീണതോടെ നല്ല തുടക്കം കേരളം കളഞ്ഞു കുളിച്ചെന്ന് കരുതി.
എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പൊരുതിയ സച്ചിൻ ബേബി വാലറ്റക്കാരായ ബേസിൽ തമ്പിയെയും(16), എം ഡി നിഥീഷിനെയും(12) കൂട്ടുപിടിച്ച് സെഞ്ചുറിയിലെത്തി കേരളത്തെ 400 കടത്തി. 148 പന്തിൽ 16 ഫോറും അഞ്ച് സിക്‌സും പറത്തിയ സച്ചിൻ 131 റൺസെടുത്ത് പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ആസമിനായി രാഹുൽ സിംഗും മുക്താർ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ സിദ്ധാർത്ഥ് ശർമ രണ്ട് വിക്കറ്റെടുത്തു.
133 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും കേരളത്തിനായി പടുത്തുയർത്തിയത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ കേരളത്തെ നയിക്കുന്ന രോഹൻ 95 പന്തുകളിൽനിന്ന് 83 റൺസെടുത്തു പുറത്തായി. വൺ ഡൗണായി ഇറങ്ങിയ രോഹൻ പ്രേം 116 പന്തിൽ 50 റൺസെടുത്തു. 202 പന്തുകൾ നേരിട്ട കൃഷ്ണ പ്രസാദ് 80 റൺസ് നേടി പുറത്തായി.
മുൻനിര താരങ്ങൾ മടങ്ങിയ ശേഷം മധ്യനിരയും വാലറ്റവും കാര്യമായ ബാറ്റിങ് പ്രകടനം നടത്തിയില്ല. വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് 26 പന്തുകളിൽ 19 റൺസ് മാത്രമാണു നേടിയത്. അക്ഷയ് ചന്ദ്രൻ (പൂജ്യം), ശ്രേയസ് ഗോപാൽ (26 പന്തിൽ 18), ജലജ് സക്‌സേന (ആറു പന്തിൽ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ കേരളം ഉത്തർപ്രദേശിനെതിരെ സമനിലയിൽ പിരിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുന്നതിനാലാണ് സഞ്ജു രഞ്ജി ട്രോഫിയിൽ ഇല്ലാത്തത്.
സ്പോർട്സ് ഡെസ്ക്