- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ റണ്ണൗട്ടിൽ രോഹിത് കലിച്ചപ്പോൾ ഗിൽ ടീമിന് പുറത്ത്; ഓപ്പണറായി യഷസ്വി ജെയ്സ്വാൾ; വിരാട് കോലിയും തിരിച്ചെത്തി; രണ്ടാം ട്വന്റി 20 മത്സരത്തിനും സഞ്ജുവില്ല; അഫ്ഗാൻ നിരയിലും ഒരു മാറ്റം; ഇന്ത്യക്ക് ടോസ്; സന്ദർശകർ ആദ്യം ബാറ്റ് ചെയ്യും
ഇൻഡോർ: രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇൻഡോർ, ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസണ് ഇന്നും കളിക്കാൻ അവസരം ലഭിച്ചില്ല. അതേസമയം, വിരാട് കോലി ടീമിൽ തിരിച്ചെത്തി. തിലക് വർമയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാൻ ഗില്ലിന് പകരം യഷസ്വി ജെയ്സ്വാളും കളിക്കും. ഈ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. രോഹിത്തിനൊപ്പം ജെയ്സ്വാൾ ഇന്നിങ്സ് ഓപ്പൺ ചെയ്യും. ആദ്യ മത്സരത്തിൽ രോഹിതിന്റെ റണ്ണൗട്ടിൽ കലാശിച്ച ഗില്ലിന്റെ അശ്രദ്ധ ഏറെ വിമർശിക്കപ്പെട്ടിരുന്നു. അതേ സമയം പരിക്ക് ഭേദമായതോടെ ജെയ്‌സ്വാളിന് അവസരം ഒരുങ്ങുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റഹ്‌മത്ത് ഷായ്ക്ക് പകരം നൂർ അഹമ്മദ് ടീമിലെത്തി. അതേസമയം, ഇന്ത്യൻ നായകൻ രോഹിത് ശർമയെ തേടിയെത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ടി20യിൽ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. പതിനാല് മാസം ട്വന്റി 20യിൽ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 134 മത്സരം കളിച്ച അയർലൻഡിന്റെ പോൾ സ്റ്റിർലിങ്ങും 28 മത്സരങ്ങൾ ജോർജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അന്താരാഷ്ട്ര ട്വന്റി 20യിൽ 100 വിജയം നേടിയ ആദ്യ പുരുഷതാരവും രോഹിത്താണ്.
ഇന്ത്യ: രോഹിത് ശർമ, യഷസ്വി ജെയ്സ്വാൾ, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.
അഫ്ഗാനിസ്ഥാൻ: റഹ്‌മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മതുള്ള ഒമർസായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, കരിം ജനത്, ഗുൽബാദിൻ നെയ്ബ്, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൽ ഹഖ്, മുജീബ് ഉർ റഹ്‌മാൻ.
സ്പോർട്സ് ഡെസ്ക്