- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരി ബ്രൂക്ക് നാട്ടിലേക്ക് മടങ്ങും; ഇംഗ്ലണ്ടിന് തിരിച്ചടി
ഹൈദരാബാദ്: ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് തുടക്കത്തിലെ കനത്ത തിരിച്ചടി. വെടിക്കെട്ട് ബാറ്റർ ഹാരി ബ്രൂക്ക് വ്യക്തിപരമായ കാണങ്ങളാൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി. ബ്രൂക്ക് ഉടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ബ്രൂക്ക് ഉടൻ ഇന്ത്യയിലെത്തില്ലെന്നും പരമ്പരയിൽ കളിക്കില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുന്ന ബ്രൂക്കിന്റെ സ്വകാര്യത മാനിക്കണമെന്നും മറ്റ് വിശദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ട്വീറ്റിൽ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് നടപ്പിലാക്കിയ ബാസ്ബോൾ ശൈലിയുടെ മുഖ്യ പ്രയോക്താക്കളിൽ ഒരാളാണ് മധ്യനിരയിൽ തകർത്തടിക്കുന്ന ഹാരി ബ്രൂക്ക്. മാർച്ച് അവസാനവാരം തുടങ്ങുന്ന ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി ബ്രൂക്ക് കളിക്കാനെത്തുമോ എന്നകാര്യം വ്യക്തമല്ല.
ഐപിഎൽ താരലേലത്തിൽ നാലു കോടി രൂപക്കാണ് ബ്രൂക്കിനെ ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലിൽ അരങ്ങേറിയ ബ്രൂക്ക് പക്ഷെ നിരാശപ്പെടുത്തിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ ബ്രൂക്കിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
അതേ സമയം ജെയിംസ് ആൻഡേഴ്സൺ വിരാട് കോലിയെ നിർവീര്യനാക്കുമെന്ന് മുൻ ഇംഗ്ലണ്ട് താരം പനേസർ പറഞ്ഞു. 2014ൽ ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയപ്പോൾ ആൻഡേഴ്സൺ കോലിയെ നാലു തവണ പുറത്താക്കിയിരുന്നു. എന്നാൽ അതിനുശേഷം നന്ന നാലു പരമ്പരകളിൽ രണ്ടു തവണ മാത്രമാണ് ആൻഡേഴ്സണ് കോലിയെ വീഴ്ത്താനായത്. ഇന്ത്യയിൽ ഇനിയും പുറത്താക്കാനുമായിട്ടില്ല. എന്നാൽ ഇത്തവണ കളി മാറുമെന്നും ജെയിംസ് ആൻഡേഴ്സന്റെ റിവേഴ്സ് സ്വിംഗിൽ വിരാട് കോലി വീഴുമെന്നും മോണ്ടി പനേസർ പറഞ്ഞു.
വിരാട് കോലിയെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തിന്റെ ഇഗോയെ മുറിവേൽപ്പിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിന് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാമെന്നും പനേസർ പറഞ്ഞു. കോലിയുടെ ഈഗോ വെച്ച് കളിക്കുക. അവനെ മാനസികമായി തളച്ചിടുക. അതുപോലെ ഫൈനൽ ജയിക്കാൻ നിങ്ങൾക്കാവില്ല എന്ന രീതിയിൽ പടിക്കൽ കലമുടക്കുന്നവരാണ് നിങ്ങളെന്ന് കളിയാക്കുക ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. കാരണം, കളിക്കാരനെന്ന നിലയിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഏകദിന, ട്വന്റി 20 ലോകകപ്പുകൾ ജയിച്ചിട്ടുണ്ട്. വിരാട് കോലി ഇതൊന്നും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം പരാമർശങ്ങൾ കോലിയെ മാനസികമായി തളർത്തുമെന്നും പനേസർ പറയുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജെയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ഷോയിബ് ബഷീർ, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, ജാക്ക് ലീച്ച്, ഒലി പോപ്പ്, ഒലി റോബിൻസൺ, ജോ റൂട്ട്സൺ , മാർക്ക് വുഡ്.