- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഇംഗ്ലണ്ട് സ്പിന്നർ ഷുഐബ് ബഷീറിന് വിസ
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷുഐബ് ബഷീറിന് ഇന്ത്യൻ വിസ അനുവദിച്ചു. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് താരത്തിന് വിസ ലഭിച്ചത്. വ്യാഴാഴ്ച ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമാകുമെങ്കിലും വിസ ലഭിച്ചതോടെ ഈ വാരാന്ത്യത്തോടെ ഷുഐബ് ബഷീർ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ നിരസിക്കപ്പെട്ട ശേഷമാണ് ഇപ്പോൾ താരത്തിന് വിസ അനുവദിച്ചിരിക്കുന്നത്.
വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഷുഐബ് ബഷീർ ഇംഗ്ലണ്ടിനായി അരങ്ങേറും. നേരത്തേ ബഷീറിന് ഇന്ത്യൻ വിസ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വില ലഭിക്കാതിരുന്നതോടെ ഷുഐബ് ബഷീന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇന്ത്യൻ പര്യടനത്തിനു മുമ്പ് അബുദാബിയിൽ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീർ. സഹതാരങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്നങ്ങളിൽ കുടുങ്ങി ബഷീറിന്റെ യാത്ര നീണ്ടു. ഷുഐബ് ബഷീറിന്റെ മാതാപിതാക്കൾ പാക് വംശജരാണ്. ഇതാണ് വിസ ലഭിക്കുന്നതിൽ തിരിച്ചടിയായതെന്നാണ് റിപ്പോർട്ട്.
വിഷയത്തിൽ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് ഇടപെട്ടിരുന്നു. ബ്രിട്ടീഷ് പൗരന്മാരുടെ വിസ നടപടികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇന്ത്യ ന്യായമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. പാക് വംശജരായിട്ടുള്ള ബ്രിട്ടീഷ് പൗരന്മാർ വിസക്ക് അപേക്ഷിമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർക്ക് മുമ്പിൽ മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രശ്നം പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെയാണ് അബൂദബിയിലുണ്ടായിരുന്ന താരം വിസ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ പര്യടനത്തിനു മുമ്പ് അബൂദബിയിൽ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീർ. സഹതാരങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്നങ്ങളിൽ കുടുങ്ങി ബഷീറിന്റെ യാത്ര നീളുകയായിരുന്നു.
നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്നത്തിൽ കുരുങ്ങിയിരുന്നു. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ശുഐബ് ബഷീർ അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് ബഷീറിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു സന്ദർശകർ. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തുന്നത്.