- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിക്കരഞ്ഞ് കാൾ ഹൂപ്പർ, ആഹ്ലാദം പങ്കുവച്ച് ലാറ
ബ്രിസ്‌ബെയ്ൻ: ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് വെസ്റ്റ് ഇൻഡീസ് യുവനിര ചരിത്രവിജയം ആഘോഷമാക്കിയപ്പോൾ ആഹ്ലാദം പങ്കുവച്ച് ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറയും കാൾ ഹൂപ്പറും. വിൻഡീസ് ടീമിന്റെ ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ കാൾ ഹൂപ്പർ ചരിത്ര ജയത്തിന് സാക്ഷ്യം വഹിച്ചതിന്റെ ആഹ്ലാദം പങ്കുവച്ചു. കരീബിയൻ ക്രിക്കറ്റിന്റെ തിരിച്ചുവരവെന്നായിരുന്നു മുൻ നായകന്റെ പ്രതികരണം. തല ഉയർത്തി നിൽക്കാനാകുമെന്ന് ക്രെയ്ഗ് ബ്രാത്വെയ്റ്റും സംഘവും തെളിയിച്ചതായി ഹൂപ്പർ പ്രതികരിച്ചു.
WEST INDIES WIN!
— 7Cricket (@7Cricket) January 28, 2024
ONE OF THE BIGGEST UPSETS IN TEST MATCH HISTORY!#AUSvWI pic.twitter.com/V2IYEt3y2P
വിൻഡീസിന്റെ വിജയക്കുതിപ്പിന്റെ ഓരോ നിമിഷവും കമന്ററി ബോക്‌സിൽ ഇരുന്ന് ആവേശത്തോടെ പങ്കുവച്ച ബ്രയാൻ ലാറയും പേസർ ഷമാർ ജോസഫ് അവിശ്വസനീയ പ്രകടനത്തിലൂടെ ടീമിനെ വിജയതീരത്ത് എത്തിച്ചപ്പോൾ ആഹ്ലാദത്തിന്റെ അതിരുകൾ ഭേദിച്ചു. തൊട്ടടുത്ത് ഇരുന്ന ഓസ്‌ട്രേലിൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ഗിൽക്രിസ്റ്റിനെ കെട്ടിപ്പിടിച്ചാണ് ലാറ തന്റെ ആഹ്ലാദം പങ്കുവച്ചത്. വിൻഡീസിന്റെ മിന്നും ജയത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ കരീബിയൻ ഇതിഹാസ താരങ്ങളുടെ ആഹ്ലാദ പ്രകടനങ്ങൾ വൈറലായി.
ഏവരും എഴുതിത്ത്തള്ളിയ വിൻഡീസിന്റെ യുവനിര കരുത്തരായ ഓസീസിനെ അവരുടെ കോട്ടയിൽ വെച്ച് തകർത്തതിനു പിന്നാലെ ലാറ കണ്ണീരണിഞ്ഞുകൊണ്ടാണ് കമന്ററി പൂർത്തിയാക്കിയത്. 27 വർഷത്തിനിടെ ആദ്യമായിട്ടാണ് വെസ്റ്റിൻഡീസ് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നത്.
നാലാം ദിനത്തിൽ എട്ടു റൺസിന്റെ ജയമാണ് വിൻഡീസ് നേടിയത്. 216 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 207 റൺസിന് വിൻഡീസ് എറിഞ്ഞിട്ടു. ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ യുവതാരം ഷമാർ ജോസഫിന്റെ ബൗളിങ്ങാണ് വിൻഡീസിന് ആവേശജയം സമ്മാനിച്ചത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ പരമ്പരയുടെ താരമാകാനും ഷമാറിനായി. ഗാബ ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും ഷമാറിന് തന്നെ.
ജോഷ് ഹെയ്സൽവുഡിന്റെ കുറ്റി തെറിപ്പിച്ച് ഷമാർ ജോസഫ് വിൻഡീസിന്റെ ജയം കുറിച്ചതോടെ കമന്ററി ബോക്സിൽ സഹ കമന്റേറ്റർ ആദം ഗിൽക്രിസ്റ്റിനെ ആലിംഗനം ചെയ്താണ് ലാറ ആഹ്ലാദം പ്രകടിപ്പിച്ചത്. വിൻഡീസ് ക്രിക്കറ്റിലെ വലിയ ദിനമാണിതെന്നും ലാറ കൂട്ടിച്ചേർത്തു. 1997-ൽ പെർത്തിലായിരുന്നു വിൻഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം. അന്ന് ലാറ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
Carl Hooper getting emotional after West Indies defeat Australia at the Gabba.
— Suraj Balakrishnan (@SurajBala) January 28, 2024
What a moment for these veterans who’ve had so little to cheer in the last decade. ????❤️#AUSvWIpic.twitter.com/0qhGTBCJ9g
This video says it all! Gilly hugging Lara! ❤️
— DK (@DineshKarthik) January 28, 2024
What a match! #AUSvWI
pic.twitter.com/R1Kx2h8UxZ
വെസ്റ്റ് ഇൻഡീസ് എട്ട് റൺസിന് വിജയിച്ചപ്പോൾ, രണ്ടാം ഇന്നിങ്സിൽ 7-68 എന്ന അതിശയിപ്പിക്കുന്ന കണക്കുകളോടെ ഷാമർ ജോസഫ് ഒരു ഇതിഹാസ വിജയത്തിന് പ്രചോദനമായപ്പോൾ, ഫോക്സ് ക്രിക്കറ്റ് കമന്ററി ബോക്സിൽ ലാറ വികാരാധീനനായി. 'ഇത് അവിശ്വസനീയമാണ്,' ലാറ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.
Seeing @BrianLara in tears in the comm box tells you everything you need to know about Test cricket and what it means .. @FoxCricket ????????
— Michael Vaughan (@MichaelVaughan) January 28, 2024
'ഓസ്ട്രേലിയയെ തോൽപ്പിക്കാൻ ഇരുപത്തിയേഴ് വർഷം. ചെറുപ്പം, പരിചയക്കുറവ്, എഴുതിത്ത്ത്ത്തള്ളൽ - ഈ വെസ്റ്റ് ഇൻഡീസ് ടീമിന് ഇന്ന് തലയുയർത്തി നിൽക്കാൻ കഴിയും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് തലയുയർത്തി നിൽക്കും. "വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ ഇന്ന് വലിയ ദിവസമാണ്. ആ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. എന്തൊരു മഹത്തായ സന്ദർഭം.' ലാറ പറഞ്ഞു.
Watch this. What joy!!! https://t.co/6bPpw0VwOh
— Stuart Broad (@StuartBroad8) January 28, 2024
ജോസഫിന്റെ മികച്ച വ്യക്തിഗത പ്രകടനത്തെയും അഭിമാനകരമായ ക്രിക്കറ്റ് ചരിത്രങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മികച്ച ടെസ്റ്റ് മത്സരത്തിന്റെ ഫലത്തെയും കുറിച്ച് ക്രിക്കറ്റ് വിദഗ്ധരും കളിക്കാരും ആരാധകരും സാമൂഹ്യ മാധ്യമങ്ങളിൽ വാചാലരാവുകയാണ്.
Unbelievable scenes!! Shamar Joseph!!!!! pic.twitter.com/XdHLUrjKbC
— Isa Guha (@isaguha) January 28, 2024
ഗാബ ടെസ്റ്റിൽ എട്ട് റൺസിനാണ് വെസ്റ്റിൻഡീസ് വിജയത്തിലെത്തിയത്. പരുക്കേറ്റ പേസർ ഷമാർ ജോസഫ് അവിശ്വസനീയ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബാറ്റിങ്ങിനിടെ മിച്ചൽ സ്റ്റാർക്കിന്റെ യോർക്കർ പന്തിൽ ഷമാറിനു പരുക്കേറ്റിരുന്നു. ബാറ്റിങ് പൂർത്തിയാക്കാനാകാതെ മടങ്ങിയ താരം, ഞായറാഴ്ച നടത്തിയ ഗംഭീര തിരിച്ചുവരവിൽ ഓസ്‌ട്രേലിയ മുട്ടുമടക്കി.
216 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസ് 207 റൺസിനു പുറത്താകുകയായിരുന്നു. 68 റൺസ് വഴങ്ങിയ ഷമാർ ജോസഫ് വീഴ്‌ത്തിയത് ഏഴു വിക്കറ്റുകൾ. കളിയിലെ താരവും ടൂർണമെന്റിലെ താരവും ഷമാർ ജോസഫാണ്. ആദ്യ ഇന്നിങ്‌സിൽ വിൻഡീസ് 311 റൺസെടുത്തിരുന്നു. മറുപടിയിൽ ഓസ്‌ട്രേലിയ 289 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സിൽ വൻ തിരിച്ചടി നേരിട്ട വെസ്റ്റിൻഡീസ് 193 റൺസിനാണു പുറത്തായത്.
ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്‌സിൽ ഷമാർ ജോസഫിനു മുന്നിൽ വീണുപോകുകയായിരുന്നു. 146 പന്തിൽ 91 റൺസുമായി ഓപ്പണർ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. പക്ഷേ താരത്തിനു മികച്ച പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. സ്മിത്തിനു പുറമേ ഉസ്മാൻ ഖവാജ (17 പന്തിൽ 10), കാമറൂൺ ഗ്രീൻ (73 പന്തിൽ 42), മിച്ചൽ മാർഷ് (12 പന്തിൽ 10), മിച്ചൽ സ്റ്റാർക്ക് (14 പന്തിൽ 21) എന്നിവരും രണ്ടാം ഇന്നിങ്‌സിൽ രണ്ടക്കം കടന്നു.
One of the greatest individual sporting feats in the history of the world. Shamar Joseph is the story of the decade already #AusvWI pic.twitter.com/pUfdjmN1gi
— Bharat Sundaresan (@beastieboy07) January 28, 2024
1997നു ശേഷം വെസ്റ്റിൻഡീസ് ആദ്യമായാണ് ഓസ്‌ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. മത്സരത്തിന്റെ നാലാം ദിനം രണ്ടിന് 60 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടങ്ങിയത്. ഓപ്പണിങ് ബോളർമാരായ കെമാർ റോച്, അൽസരി ജോസഫ് എന്നിവർ ലക്ഷ്യം കാണുന്നില്ലെന്നു മനസ്സിലായതോടെ വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്ത് ഷമാർ ജോസഫിനെ പന്തേൽപിക്കുകയായിരുന്നു. ഗ്രീനിനെയും ട്രാവിസ് ഹെഡിനെയും തുടർച്ചയായ പന്തുകളിൽ ജോസഫ് ബോൾഡാക്കുകയായിരുന്നു.
മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, അലക്‌സ് കാരി, പാറ്റ് കമിൻസ് എന്നിവരെ ആദ്യ സെഷനിൽ തന്നെ മടക്കി. ജോഷ് ഹെയ്‌സൽവുഡിനെ പൂജ്യത്തിനു പുറത്താക്കി വെസ്റ്റിൻഡീസിന് അവിശ്വസനീയ വിജയം സമ്മാനിച്ച ഷമാർ ജോസഫ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ബൗണ്ടറി ലൈൻ വരെ ഓടിയാണു ആഘോഷിച്ചത്. വിൻഡീസ് താരങ്ങൾ ഷമാർ ജോസഫിനു പിന്നാലെ ബൗണ്ടറി ലൈൻ വരെ ഓടിയെത്തി. ജയത്തോടെ രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ (1 - 1) അവസാനിച്ചു