- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത് വലിയ വിവാദമായിരുന്നു. മുംബൈ ടീമിനെ നീണ്ട പത്ത് സീസണുകളിൽ നയിക്കുകയും അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്‌തൊരു ക്യാപ്റ്റനെ ഒരു സുപ്രഭാതത്തിൽ നീക്കിയതിൽ കടുത്ത പ്രതിഷേധമാണ് ആരാധകർ ഉയർത്തിയത്. രോഹിത്തിന്റെ ക്യാപ്റ്റൻസി മാറ്റിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുംബൈ ഇന്ത്യൻസിനെ നിരവധി ആരാധകരാണ് അൺഫോളോ ചെയ്തിരുന്നു. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകാനായിരുന്നു മാനേജ്‌മെന്റ് നിലപാട്. വിവാദം കത്തിപ്പടർന്നതിലും ക്യാപ്റ്റൻസി വിഷയത്തിലും പ്രതികരിച്ച് ഒടുവിൽ രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക് ബൗച്ചർ.
'രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പൂർണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. വിൻഡോയിലൂടെ ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് തിരികെ വരുന്നത് നമ്മൾ കണ്ടിരുന്നു. മുംബൈ ഇന്ത്യൻസിൽ ഇതൊരു മാറ്റത്തിന്റെ കാലയളവാണ്. ഇക്കാര്യം ഏറെ ഇന്ത്യക്കാർക്ക് മനസിലായിട്ടില്ല. ആളുകൾ വൈകാരികമായി കാര്യങ്ങളെ കണ്ടു. വൈകാരികത മാറ്റിവച്ച് ചിന്തിക്കുകയാണ് വേണ്ടത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതോടെ ഓപ്പണർ എന്ന രീതിയിൽ രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നല്ല റൺസ് നേടാൻ രോഹിത്തിനെ അനുവദിക്കുകയാണ് എല്ലാവരും വേണ്ടത്' എന്നും മാർക് ബൗച്ചർ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
മുംബൈയെ എറെക്കാലം നയിച്ച രോഹിത് ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്റെ അധികഭാരമില്ലാതെ രോഹിത്തിന് സ്വതന്ത്രമായി കളിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ചിരിക്കുന്ന മുഖത്തോടെ രോഹിത് കളിക്കുന്നത് കാണാനാണ് താൽപര്യപ്പെടുന്നത്. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ താരമാണ്. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറിയ താരം ആദ്യ സീസണിൽ തന്നെ കിരീടമുയർത്തി. രണ്ടാം വർഷം റണ്ണറപ്പായി. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികച്ചതാണെന്ന് ഇത് തെളിയിക്കുന്നുവെന്നും ബൗച്ചർ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ ഡിസംബറിൽ നടന്ന താരലേലത്തോട് അനുബന്ധിച്ചാണ് മുംബൈ ടീമിലെത്തിച്ചത്.
പലതും തെറ്റാണെന്ന് റിതിക
എന്നാൽ മാർക്ക് ബൗച്ചറുടെ അഭിമുഖത്തിന് താഴെ മറുപടിയുമായി മുൻ നായകൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേശ് രംഗത്തെത്തി. അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിനെ മുംബൈയിൽ തിരിച്ചെത്തിച്ചശേഷം നായകസ്ഥാനം കൈമാറിയത് വലിയ വിവാദമായിരുന്നു. സ്മാഷ് സ്‌പോർസ്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു ബൗച്ചറുടെ പ്രതികരണം. ഇതിന്റെ വീഡിയോ സ്മാഷ് സ്പോർട്സ് ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് റിതിക പ്രതികരണവുമായി എത്തിയത്. എന്തുകൊണ്ട് രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ ക്യാപ്റ്റാനാക്കി എന്ന കാര്യത്തിൽ ബൗച്ചർ നൽകിയ വിശദീകരണ വീഡിയോയുടെ താഴെ ഇതിൽ പറയുന്നത് പലതും തെറ്റാണെന്നാണ് റിതിക പ്രതികരിച്ചിരിക്കുന്നത്.
ബൗച്ചർ പറഞ്ഞത്
'രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പൂർണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. കൈമാറ്റ ജാലകത്തിലൂടെ ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് തിരികെ വരുന്നത് നമ്മൾ കണ്ടു. മുംബൈ ഇന്ത്യൻസിൽ ഇത് തലമുറ മാറ്റത്തിന്റെ കാലമാണ്. ഇക്കാര്യം ഇന്ത്യക്കാരിൽ പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. അവരിൽ പലരും ഇതിനെ വൈകാരികമായാണ് കണ്ടത്. വൈകാരികത മാറ്റിവച്ച് ചിന്തിക്കുകയാണ് വേണ്ടത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതോടെ ഓപ്പണർ എന്ന രീതിയിൽ രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നല്ല റൺസ് നേടാൻ രോഹിത്തിനെ അനുവദിക്കുകയാണ് എല്ലാവരും വേണ്ടത്.
'മുംബൈ ഇന്ത്യൻസിനെ എറെക്കാലമായി നയിച്ച താരമാണ് രോഹിത് ശർമ്മ. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോൾ രോഹിത് ഇന്ത്യൻ ടീമിനെയും നയിക്കുന്നു. ക്യാപ്റ്റന്റെ അധികഭാരമില്ലാതെ രോഹിത്തിന് സ്വതന്ത്രമായി കളിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ചിരിക്കുന്ന മുഖത്തോടെ രോഹിത് ശർമ്മ കളിക്കുന്നത് കാണാനാണ് താൽപര്യപ്പെടുന്നത്. മനോഹരമായ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലഴിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു'. -ബൗച്ചർ പറഞ്ഞു.
ഐപിഎൽ 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയെ മാറ്റി ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയത് വലിയ വിവാദമായിരുന്നു. ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദിക്കിനെ 2023 അവസാനം നടന്ന ട്രേഡിലൂടെ സ്വന്തമാക്കിയ ശേഷം രോഹിത്തിന് പകരം ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിക്കുകയായിരുന്നു. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.
2013, 2015, 2017, 2019, 2020 സീസണുകളിൽ രോഹിത് ശർമ്മയുടെ നായകത്വത്തിൽ മുംബൈ ടീം ഐപിഎൽ കിരീടമുയർത്തി. അതേസമയം 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിൽ കളിച്ച ഹാർദിക് പാണ്ഡ്യ 2022ൽ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസിലെത്തി. 2022ൽ കന്നി സീസണിൽ തന്നെ ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ 2023ൽ റണ്ണറപ്പുമാക്കിയാണ് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.