- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംബ്ലയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബിൽ കയറുന്ന ഇന്ത്യൻ ടെസ്റ്റ് താരമായി അശ്വിൻ; ഡക്കറ്റിന്റെ സെഞ്ച്വറിയിൽ തിരിച്ചടിച്ച് ഇംഗ്ലണ്ടും; മൂന്നാം ടെസ്റ്റിൽ മൂന്നാം ദിനം നിർണ്ണായകം; രാജ് കോട്ടിൽ ഇന്ത്യൻ വെല്ലുവിളിയെ നേരിട്ട് ഇംഗ്ലണ്ട്
രാജ്കോട്ട് : മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന നിലയിൽ. ആർക്കു വേണമെങ്കിലും ഈ ടെസ്റ്റിൽ ജയിക്കാവുന്ന സ്ഥിതിയിലാണ്. മൂന്നാം ദിനത്തെ കളി അതിനിർണ്ണായകമാകും. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് വെറും 35 ഓവറിലാണ് ആണ് 207 റൺസ് അടിച്ചെടുത്തത്. ഡക്കറ്റ് 118 പന്തിൽ പുറത്താകാതെ 133 റൺസെടുത്തു. ഒമ്പത് റൺസുമായി റൂട്ട് ആണ് ഒപ്പമുള്ളത്.
15 റൺസ് എടുത്ത സാക് ക്രോലി, 39 റൺസ് എടുത്ത ഒലി പോപ് എന്നിവരുടെ വിക്കറ്റുകലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രോളിയുടെ വിക്കറ്റ് വീഴ്‌ത്ത് ആർ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ഞൂറ് വിക്കറ്റ് തികച്ചു. ഒലി പോപിനെ സിറാജ് പുറത്താക്കി. അനിൽ കുംബ്ലെയാണ് ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ താരം. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്‌കോറിന് ഒപ്പമെത്താൻ ഇംഗ്ലണ്ടിന് 238 റൺസ് കൂടി വേണം. മൂന്നാം ദിനം അതിവേഗം വിക്കറ്റ് നേടിയാൽ ഇന്ത്യയ്ക്ക് മുൻതൂക്കം നേടാം.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 445ൽ അവസാനിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം പെട്ടെന്ന് തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രാവിലെ ജഡേജ 112 റൺസ് എടുത്ത് ജോ റൂട്ടിന്റെ പന്തിൽ പുറത്തായപ്പോൾ നാല് റൺസ് എടുത്ത കുൽദീപ് ആൻഡേഴ്സന്റെ പന്തിലും പുറത്തായി.