- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരംശാല ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 218 റൺസിന് പുറത്ത്
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 218 റൺസിന് പുറത്ത്. ഒരു വിക്കറ്റിന് നൂറ് റൺസ് പിന്നിട്ട ഇംഗ്ലണ്ട് 118 റൺസ് കൂടി ചേർക്കുന്നതിനിടെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. സന്ദർശകരുടെ മുൻനിരയെയടക്കം കറക്കിവീഴ്‌ത്തിയ സ്പിന്നർ കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും വാലറ്റത്തെ ചുരുട്ടിക്കെട്ടി ആർ അശ്വിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് വിരാമമിട്ടത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം മൂന്നാം സെഷനിന്റെ തുടക്കത്തിൽ 57.4 ഓവറിൽ 218 റൺസിൽ ഓൾഔട്ടായി. കുൽദീപ് യാദവ് 15 ഓവറിൽ 72 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോൾ 71 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നാല് പേരെ മടക്കിയും തിളങ്ങി. സ്പിന്നർ രവീന്ദ്ര ജഡേജയേക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്.
ഓപ്പണർമാരായ സാക്ക് ക്രോലിയും ബെൻ ഡക്കെറ്റും തരക്കേടില്ലാത്ത തുടക്കം നൽകിയ ശേഷം കുൽദീപ് യാദവിന്റെ കറങ്ങും പന്തുകൾക്ക് മുന്നിൽ സന്ദർശകരായ ഇംഗ്ലണ്ട് തലകറങ്ങിവീഴുകയായിരുന്നു. ഡക്കെറ്റിനെ 58 പന്തിൽ 27 ഉം, മൂന്നാമൻ ഓലീ പോപിനെ 24 പന്തിൽ 11 ഉം റൺസെടുത്ത് നിൽക്കേ കുൽദീപ് യാദവ് പുറത്താക്കുമ്പോൾ ഇംഗ്ലണ്ടിന് 100 റൺസുണ്ടായിരുന്നു. പോപിന്റെ വിക്കറ്റിന് പിന്നാലെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
ഒരറ്റത്ത് നിലയുറപ്പിച്ച സാക്ക് ക്രോലി അർധ സെഞ്ചുറി നേടിയെങ്കിലും ഇവിടെയും കുൽദീപ് ബ്രേക്ക് ത്രൂ കണ്ടെത്തി. 108 പന്തിൽ 11 ഫോറുകളും ഒരു സിക്സും ഉൾപ്പടെ 79 റൺസാണ് ക്രോലിക്ക് നേടാനായത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ർസ്റ്റോയെയും (18 പന്തിൽ 29), കുൽദീപ് പറഞ്ഞയച്ചപ്പോൾ ജോ റൂട്ടിനെ (56 പന്തിൽ 26) രവീന്ദ്ര ജഡേജ പുറത്താക്കിയത് നിർണായകമായി. ഇതോടെ ഇംഗ്ലണ്ട് 44.2 ഓവറിൽ 175-5 എന്ന നിലയിൽ പ്രതിരോധത്തിലായി.
ഇതിന് ശേഷം ആർ അശ്വിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലീഷ് ബാറ്റർമാർ വന്നപോലെ മടങ്ങുന്നതാണ് കണ്ടത്. അക്കൗണ്ട് തുറക്കും മുമ്പ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ മടക്കി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് തികച്ചു. വാലറ്റക്കാരായ ടോം ഹാർട്ലി (9 പന്തിൽ 6), മാർക് വുഡ് (2 പന്തിൽ 0) എന്നിവർ നൂറാം ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരമായ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് കീഴടങ്ങി. ഇതോടെ മത്സരം ചായക്ക് പിരിഞ്ഞു. ചായക്ക് ശേഷമുള്ള രണ്ടാം ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്സ് (42 പന്തിൽ 24) അശ്വിന്റെ പന്തിൽ അബദ്ധത്തിൽ ബൗൾഡായി. ഒരു പന്തിന്റെ ഇടവേളയിൽ ജിമ്മി ആൻഡേഴ്സനെ (3 പന്തിൽ 3) ദേവ്ദത്ത് പടിക്കലിന്റെ കൈകളിൽ അശ്വിൻ എത്തിച്ചതോടെ ഇംഗ്ലണ്ട് ഓൾഔട്ടായി.
ലഞ്ചിനു പിരിയുമ്പോൾ രണ്ടിന് 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഭക്ഷണത്തിനു ശേഷം രണ്ടാം സെഷൻ തുടങ്ങിയതിനു പിന്നാലെ സാക് ക്രൗലി കുൽദീപ് യാദവിന്റെ പന്തിൽ ബോൾഡായതാണ് മത്സരത്തിൽ വഴിത്തിരിവായത്. 175 ൽ ജോണി ബെയർസ്റ്റോയും (18 പന്തിൽ 29), ജോ റൂട്ടും (56 പന്തിൽ 26) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനത്തിനു വേഗത കൂടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പൂജ്യത്തിനു പുറത്തായി. ടോം ഹാർട്‌ലി (ആറ്), മാർക് വുഡ് (പൂജ്യം) എന്നിവരും വന്നപോലെ മടങ്ങി.
ബെൻ ഫോക്‌സും (29 പന്തിൽ ഏഴ്), ശുഐബ് ബഷീറുമാണ് (14 പന്തിൽ അഞ്ച്) ക്രീസിൽ. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസർ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി.
ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ഉറപ്പിക്കാനാണ് ഇറങ്ങുക. ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചു. രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉൾപ്പെടുത്തി. ഇംഗ്ലണ്ട് നിരയിൽ ഒലീ റോബിൻസനു പകരം മാർക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.
രവിചന്ദ്രൻ അശ്വിന്റെ നൂറാം ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്. രണ്ടുപേരുടെയും നൂറാം ടെസ്റ്റ് കളറാക്കുക എന്നതായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം.