- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് ക്രിക്കറ്റർമാരുടെ പ്രതിഫലം ഉയർത്തി ബിസിസിഐ
ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കടന്നുവരവോടെ ആഭ്യന്തര ക്രിക്കറ്റിനെ അവഗണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ ചരിത്ര തീരുമാനം നടപ്പാക്കി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങളുടെ പ്രതിഫലം കുത്തനെ ഉയർത്തി. ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം ഉയർത്തുന്ന 'ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്‌കീം' എന്ന പദ്ധതിക്കാണ് ബിസിസിഐ തുടക്കമിട്ടിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ താരങ്ങൾക്കും ആനൂകൂല്യം ലഭിക്കും. നിലവിൽ ഒരു സീസണിൽ 10 രഞ്ജി ട്രോഫി മത്സരവും കളിക്കുന്ന ഒരു കളിക്കാരന് പരമാവധി 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഐപിഎൽ ടീമിലെത്തുന്ന ഒരു കളിക്കാരന് അടിസ്ഥാന വിലയായിപോലും 20 ലക്ഷം ലഭിക്കും. ഇതിനാൽ പലതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ജനുവരി മുതലെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങുകയാണ് പതിവ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രതിഫലം ഉറപ്പുവരുത്തുന്നതിലൂടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരത്തിനാണ് വഴിതുറക്കുന്നത്.
I am pleased to announce the initiation of the 'Test Cricket Incentive Scheme' for Senior Men, a step aimed at providing financial growth and stability to our esteemed athletes. Commencing from the 2022-23 season, the 'Test Cricket Incentive Scheme' will serve as an additional… pic.twitter.com/Rf86sAnmuk
— Jay Shah (@JayShah) March 9, 2024
രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ നിന്നും യുവതാരങ്ങൾ വിട്ടുനിൽക്കുന്നത് തടയാൻ ഫലപ്രദമായ നീക്കമാണ് ബിസിസിഐയുടെ നടത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണിൽ 75 ശതമാനത്തിലധികം ടെസ്റ്റുകൾ കളിക്കുന്ന കളിക്കാർക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 45 ലക്ഷം രൂപ അധികമായി ലഭിക്കും. പ്ലെയിങ് ഇലവനിൽ ഇല്ലാത്തവർക്കും ഒരു മത്സരത്തിന് 22.5 ലക്ഷം രൂപ അധിക മാച്ച് ഫീ ആയി ലഭിക്കും.
ഈ സീസൺ മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നു. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞതിങ്ങനെ... "ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്‌കീം പ്രഖ്യാപനത്തിൽ ഏറെ സന്തോഷമുണ്ട്. 2022-23 സീസണിൽ തന്നെ പദ്ധതി ആരംഭിക്കും." അദ്ദേഹം കുറിച്ചിട്ടു.
ആഭ്യന്തര ടൂർണമെന്റുകൾക്ക്, പ്രത്യേകിച്ച് രഞ്ജി ട്രോഫിക്ക് മുൻഗണന നൽകണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാർ കളിക്കാരോട് ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരുടെ കരാർ ബിസിസിഐ റദ്ദാക്കിയിരുന്നു.