- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദർഭയ്ക്കെതിരെ രഞ്ജി ട്രോഫി ഫൈനലിൽ പിടിമുറുക്കി മുംബൈ
മുംബൈ: വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ പിടിമുറുക്കി മുംബൈ. രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. നിലവിൽ മുംബൈക്ക് 260 റൺസ് ലീഡായിക്കഴിഞ്ഞു. ക്യാപറ്റൻ അജിൻക്യ രഹാനെ (58), മുഷീർ ഖാൻ (51) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ 224 റൺസാണ് നേടിയ മുംബൈ വിർദഭയെ ഒന്നാം ഇന്നിങ്സിൽ 105ന് പുറത്താക്കിയിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തിയ ധവാൽ കുൽക്കർണി, ഷംസ് മുലാനി, തനുഷ് കൊടിയാൻ എന്നിവരുടെ ബൗളിങാണ് വിദർഭയെ ഒന്നാം ഇന്നിങ്സിൽ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാർദുൽ ഠാക്കൂർ നേടി.
മോശം തുടക്കമാണ് രണ്ടാം ഇന്നംഗ്സിൽ മുംബൈക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 34 റൺസ് ചേർക്കുന്നതിനിടെ അവർക്ക് ഓപ്പൺമാരായ പൃഥ്വി ഷാ (11), ഭുപൻ ലാൽവാനി (18) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.
എന്നാൽ നാലാം വിക്കറ്റിൽ മുഷീർ - രഹാനെ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇരുവരും 107 റൺസാണ് ഇതുവരെ കൂട്ടിചേർത്തത്. 109 പന്തുകൾ നേരിട്ട രഹാനെ ഇപ്പോൾ ഒരു സിക്സും നാല് ഫോറും നേടിയിട്ടുണ്ട്. മുഷീറിന്റെ അക്കൗണ്ടിൽ മൂന്ന് ഫോറുകളുണ്ട്.
നേരത്തെ, മൂന്നിന് 31 എന്ന നിലയിലാണ് വിദർഭ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. ധ്രുവ് ഷൊറേ (0), അമൻ മൊഖാദെ (8), കരുൺ നായർ (0) എന്നിവർ ആദ്യദിനം തന്നെ പുറത്തായിരുന്നു. ഇന്ന് അഥർവ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തക്കറെ (19) മടങ്ങി. ഇരുവരുമായിരുന്നു ഒന്നാംദിനം കളിനിർത്തുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റൻ അക്ഷയ് വഡ്ക്കർക്കും (5) പിടിച്ചുനിൽക്കാനായില്ല. യഷ് ഠാക്കൂർ (16), റാത്തോഡ് എന്നിവരാണ് സ്‌കോർ 100 കടത്താൻ സഹായിച്ചത്.
മുംബൈയുടെ ഒന്നാം ഇന്നിങ്‌സിൽ ഷാർദുൽ ഠാക്കൂർ നേടിയ 75 റൺസാണ് ഭേദപ്പെട്ട സ്‌കോറിലേക്ക നയിച്ചത്. രഹാനെ (7), ശ്രേയസ് അയ്യർ (7) എന്നിവർക്ക് തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ (46), ഭുപൻ ലാൽവാനി (37) എന്നിവരാണ് ഷാർദൂലിന് പുറമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. കൗമാരതാരം മുഷീർ ഖാനും (6) നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പൃഥ്വി - ഭുപൻ സഖ്യം 81 റൺസ് കൂട്ടിചേർത്തു.
പിന്നീട് കൂട്ടത്തകർച്ചയായിരുന്നു മുംബൈക്ക്. സ്‌കോർബോർഡിൽ എട്ട് റൺസ് കൂട്ടിചേർത്ത ശേഷം പൃഥ്വിയും മടങ്ങി. തുടർന്നെത്തിയ മുഷീർ ഖാൻ (6), അജിൻക്യ രഹാനെ (7), ശ്രേയസ് അയ്യർ (7), ഹാർദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവർക്ക് പൊരുതാൻ പോലും സാധിച്ചില്ല. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാർദുൽ നടത്തിയ പോരാട്ടമാണ് സ്‌കോർ 200 കടത്തിയത്. തുഷാൻ ദേശ്പാണ്ഡെ (14) ഷാർദുലിന് നിർണായക പിന്തുണ നൽകി.