- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ ഇന്ത്യയിൽ തന്നെ, തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഐ.പി.എൽ. പതിനേഴാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങൾ വിദേശത്തേക്കു മാറ്റുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സിഐ. സെക്രട്ടറി ജയ് ഷാ. ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ക്രിസ്ബസിന് നൽകിയ അഭിമുഖത്തിൽ ഷാ വ്യക്തമാക്കി. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മത്സരങ്ങൾ പുനക്രമീകരിച്ചാൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എൽ. രണ്ടാംപാദ മത്സരങ്ങൾ യു.എ.ഇയിൽ നടത്തിയേക്കുമെന്നും ഇതിന്റെ സാധ്യതകൾ ആരായാൻ ഏതാനും ഉദ്യോഗസ്ഥരെ ബി.സി.സിഐ. യു.എ.ഇയിലേക്ക് അയച്ചിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം തള്ളിയാണ് മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ നടക്കുമെന്ന് ബി.സി.സിഐ. സെക്രട്ടറി പറഞത്.
ഐപിഎൽ എങ്ങോട്ടും പോകുന്നില്ലെന്നും മത്സരങ്ങളുടെ ഇപ്പോൾ പ്രഖ്യാപിച്ച മത്സരക്രമത്തിന് പിന്നാലെ പൂർണ മത്സരക്രമം വൈകാതെ പ്രഖ്യാപിക്കുമെന്നും അരുൺ ധുമാൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വേണ്ടിയായിരുന്നു ബിസിസിഐ ഇതുവരെ കാത്തിരുന്നത്. ഏഴ് ഘട്ടമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ മത്സരങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന വിലയിരുത്തിയാണ് ബിസിസിഐ വേദിമാറ്റാനുള്ള നീക്കം ഉപേക്ഷിച്ചത്.
മത്സരങ്ങൾ വിദേശത്ത് നടത്തുകയാണെങ്കിൽ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും താമസം യാത്ര, പരിശീലന ഇനത്തിൽ ബിസിസിഐക്ക് വൻതുക ചെലവഴിക്കേണ്ടിവരുമായിരുന്നു. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മത്സരങ്ങൾ പുനക്രമീകരിച്ചാൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ.
നേരത്തേ 2009-ൽ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എൽ. സീസൺ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്. 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐ.പി.എല്ലിന്റെ ആദ്യ പകുതി മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാർച്ച് 22-നാണ് ഐ.പി.എൽ. 17-ാം സീസണിന് തുടക്കമാകുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ ഏപ്രിൽ ഏഴു വരെയുള്ള മത്സരക്രമം മാത്രമായിരുന്നു ബി.സി.സിഐ. പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളിൽ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ക്രമവും പുറത്തുവരും.
ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രിൽ 26-ന് നടക്കും. മെയ് ഏഴിനാണ് മൂന്നാംഘട്ടം. മെയ് 13-ന് നാലാം ഘട്ടവും മെയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മെയ് 26-ന് ആണ് ആറാം ഘട്ടം. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.