മുംബൈ: ഐപിഎല്ലിന് പിന്നാലെ ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂപ്പർ താരം വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ കോലി ടീമിൽ നിർബന്ധമായും വേണമെന്ന കാര്യം നായകൻ രോഹിത് ശർമ്മ ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോലിയുണ്ടാകുമെന്ന സ്ഥിരീകരണം ഉടൻ വരുമെന്നുമാണ് മുൻ ഇന്ത്യൻ താരം കീർത്തി ആസാദിന്റെ വെളിപ്പെടുത്തൽ.

ബിസിസിഐ സെക്രട്ടറി ജയ് ഷാ കോലിയുടെ കാര്യത്തിൽ രോഹിത്തിനോട് അഭിപ്രായം തേടി. എന്ത് വിലകൊടുത്തും വിരാട് കോലിയെ ഇന്ത്യൻ ടീമിൽ വേണമെന്നാണ് രോഹിത് മറുപടി പറഞ്ഞത്. വിരാട് കോലി ട്വന്റി 20 ലോകകപ്പ് കളിക്കും. ടീം പ്രഖ്യാപനത്തിന് മുമ്പ് അതിന്റെ വിരാട് ടീമിലുണ്ടാകുമെന്ന പ്രഖ്യാപനമുണ്ടാകും. -ആസാദ് എക്സിൽ കുറിച്ചു.

മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റാണ് താരത്തെ ട്വന്റി 20 ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത് പ്രധാന കാരണം. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോലി കളിച്ചിരുന്നെങ്കിലും 29,0 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. വേഗത്തിൽ സ്‌കോർ ഉയർത്താൻ താരത്തിന് കഴിഞ്ഞില്ല. പിന്നാലെയാണ് ടെലഗ്രാഫ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിരാട് കോലിയെ ട്വന്റി 20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയേകുമെന്ന് റിപ്പോർട്ട് ചെയ്തത്.

കോഹ്ലിയുടെ ബാറ്റിങ് ശൈലി ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് ബിസിസിഐ വിലയിരുത്തിയത്. എന്നാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം രോഹിതിനോട് ചോദിച്ചതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. എന്ത് വിലകൊടുത്തും വിരാട് കോഹ്ലിയെ ഇന്ത്യൻ ടീമിൽ വേണമെന്നാണ് രോഹിത് മറുപടി പറഞ്ഞത്. ഇന്ത്യൻ മുൻ താരം കീർത്തി ആസാദാണ് ഇക്കാര്യം സമൂഹമാധ്യങ്ങളിൽ കുറിച്ചത്.

എന്ത് വിലകൊടുത്തും കോലിയെ ടീമിൽ ഉൾപ്പെടുത്തുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കിയതാണ് ആസാദ് കുറിച്ചിട്ടു. അദ്ദേത്തിന്റെ ട്വീറ്റ് ഇങ്ങനെ... "ഇതൊക്കെ എന്തിനാണ് ജയ് ഷാ അന്വേഷിക്കുന്നത്. അദ്ദേഹം സെലക്റ്ററല്ല. ഇതെല്ലാം പറയാനും പുറത്തുവിടാനും മുഖ്യ സെലക്റ്റർ അജിത് അഗാർക്കർ അവിടെയുണ്ട്. അദ്ദേഹം മറ്റു സെലക്റ്റർമാർക്കൊപ്പം ചേർന്ന് തീരുമാനമെടുക്കട്ടെ. കോലിയെ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യം ജയ് ഷാ ക്യാപ്റ്റൻ രോഹിത് ശർമയുമായി സംസാരിച്ചു. എന്നാൽ രോഹിത് മറുപടി നൽകിയത് എന്ത് വില കൊടുത്തും കോലിയെ കളിപ്പിക്കുമെന്നാണ്. കോലി എന്തായാലും ലോകകപ്പ് ടീമിലുണ്ടാവും. ഔദ്യോഗിക തീരുമാനത്തിന് വേണ്ടി കാത്തിരിക്കുന്നു. ബുദ്ധിശൂന്യർ സെലക്ഷനിൽ ഇടപെടുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കുന്നതാണ് നല്ലത്." ആസാദ് കുറിച്ചിട്ടു.

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന കോലി ഐപിഎൽ 2024ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച് മൈതാനത്ത് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.