- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ജയത്തോടെ തുടക്കമിടാൻ ഡൽഹിയും പഞ്ചാബും
മുലൻപുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ജയത്തോടെ തുടക്കമിടാൻ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിംഗിന് അയച്ചു. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ഡൽഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 14 മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ഫീൽഡിലേക്കു തിരിച്ചെത്തുന്ന ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്തായിരുന്നു ഡൽഹി. ഡേവിഡ് വാർണറെയും മിച്ചൽ മാർഷിനെയും മാറ്റിനിർത്തിയാൽ ഡൽഹി ബാറ്റിങ് ദുർബലമാണ്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ എന്നിവരടങ്ങിയ ബോളിങ് നിരയിലാണ് പ്രതീക്ഷ.
7.2 കോടി നൽകി ടീമിലെത്തിച്ച യുവതാരം കുമാർ കുശാഗ്ര പ്ലേയിങ് ഇലവനിൽ ഇല്ല. കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ശിഖർ ധവാനും സംഘവും ഇത്തവണ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. ധവാൻ, ജോണി ബെയർസ്റ്റോ, ജിതേഷ് ശർമ എന്നിവരടങ്ങുന്ന ടോപ് ഓർഡറിനാണ് ബാറ്റിങ് ചുമതല.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷായ് ഹോപ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), റിക്കി ഭുയി, ട്രിസ്റ്റൻ സ്റ്റബ്‌സ്, അക്ഷർ പട്ടേൽ, സുമിത് കുമാർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ഇഷാന്ത് ശർമ.
പഞ്ചാബ് കിങ് പ്ലേയിങ് ഇലവൻ ശിഖർ ധവാൻ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാദ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്, ശശാങ്ക് സിങ്.