- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർഫറാസ് ഖാന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ പിതാവും ക്രിക്കറ്റ് പരിശീലകനുമായ നൗഷാദ് ഖാന് നൽകിയ വാക്ക് പാലിച്ച് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. മകനെ രാജ്യത്തിനായി കളിക്കാൻ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാർ വാഹനം സമ്മാനമായി നൽകുമെന്ന വാക്കാണ് ആനന്ദ് മഹീന്ദ്ര പാലിച്ചത്. നൗഷാദിനൊപ്പം പുതിയ വാഹനം ഏറ്റുവാങ്ങാൻ സർഫറാസ് ഖാനും എത്തിയിരുന്നു.
സർഫറാസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചതിനു പിന്നാലെ നൗഷാദ് ഖാന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. മകനെ ഇന്ത്യൻ ടീമിലെത്തിക്കാൻ നൗഷാദ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബിസിസിഐ തയാറാക്കിയ വിഡിയോ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര ഈ പ്രഖ്യാപനം നടത്തിയത്.
കുട്ടിക്കാലം മുതൽ നൗഷാദ് ഖാനു കീഴിലാണ് സർഫറാസ് ക്രിക്കറ്റ് പരിശീലനം നടത്തിയത്. നൗഷാദിനൊപ്പം പുതിയ വാഹനം ഏറ്റുവാങ്ങാൻ സർഫറാസ് ഖാനും എത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സർഫറാസ് അർധ സെഞ്ചറി തികച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളിൽ താരം കളിച്ചു. ടെസ്റ്റ് പരമ്പര ഇന്ത്യ 4 - 1ന് വിജയിച്ചിരുന്നു. പിന്നാലെ സർഫറാസിന് ബിസിസിഐ വാർഷിക കരാറും അനുവദിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി വർഷങ്ങളായി കളിക്കുന്ന സർഫറാസിന് നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യൻ ടീമിലേക്കു സിലക്ഷൻ ലഭിക്കുന്നത്. സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്.
സർഫ്രാസ് എന്ന ക്രിക്കറ്ററുടെ നിഴലായി ഒരാളുണ്ടായിരുന്നു. അവഗണനകൾക്കിടയിലും കരുത്തേകി ഒപ്പം നിന്നയാൾ. അത് മറ്റാരുമായിരുന്നില്ല, സർഫ്രാസിന്റെ പിതാവ് നൗഷാദ് ഖാൻ തന്നെയായിരുന്നു. കരിയറിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയപ്പോൾ സർഫ്രാസിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു.