- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 175 റൺസ് വിജയലക്ഷ്യം
മുല്ലൻപുർ: ഐപിഎലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സത്തിൽ പഞ്ചാബ് കിങ്സിന് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിയെ മധ്യഓവറുകളിൽ പിടിച്ചു കെട്ടാനായെങ്കിലും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ റൺസ് വഴങ്ങിയതോടെയാണ് ഡൽഹി മികച്ച വിജയലക്ഷ്യം കുറിച്ചത്. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറുകളിൽ അഭിഷേക് പോറൽ (10 പന്തിൽ പുറത്താവാതെ 32) നടത്തിയ പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റൺസെടുത്തു പുറത്താകാതെനിന്നു. ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് (18) നിരാശപ്പെടുത്തി. നാലാമനായിട്ടാണ് താരം ക്രീസിലെത്തിയിരുന്നത്.
നന്നായിട്ടാണ് ഡൽഹി തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ മിച്ചൽ മാർഷ് (12 പന്തിൽ 20) ഡേവിഡ് വാർണർ (21 പന്തിൽ 29) സഖ്യം 39 റൺസ് കൂട്ടിചേർത്തു. മൂന്നാമനായി ക്രീസിലെത്തിയ ഹോപ്പ് ഡൽഹിക്ക് പ്രതീക്ഷ നൽകി. ഇതിനിടെ നല്ല രീതിൽ ബാറ്റ് ചെയ്ത് വരികയായിരുന്ന വാർണറെ ഹർഷൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്സും മൂന്ന് ഫോറും വാർണറുടെ ഇന്നിങ്സിലുണ്ടായിരുന്നു. ഇതിനിടെ ഹോപ്പും മടങ്ങി. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്.
മധ്യനിര താരങ്ങളായ പന്ത്, റിക്കി ഭുയി (3), ട്രിസ്റ്റൺ സ്റ്റബ്സ് (5) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇതോടെ ആറിന് 128 എന്ന നിലയിലായി ഡൽഹി. എന്നാൽ വാലറ്റത്ത് അക്സർ പട്ടേലിന്റേയും (13 പന്തിൽ 23), അഭിഷേകിന്റേയും നിർണായക പ്രകടനം ഡൽഹിക്ക് ഗുണമായി. 18-ാം ഓവറിന്റെ ആദ്യ പന്തിൽ അക്സർ റണ്ണൗട്ടായിരുന്നില്ലെങ്കിൽ ഡൽഹിക്ക് ഇതിലും മികച്ച സ്‌കോർ നേടാൻ കഴിഞ്ഞേനെ. എന്നാൽ ഹർഷൽ എറിഞ്ഞ അവസാന ഓവറിൽ 25 റൺസ് അടിച്ചെടുത്ത് അഭിഷേക് ഡൽഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സുമിത് കുമാർ (2), കുൽദീപ് യാദവ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണർ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷർ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്‌കോറർമാർ.
മികച്ച തുടക്കം ലഭിച്ച ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴുന്നത് നാലാം ഓവറിലാണ്. സ്‌കോർ 39 ൽ നിൽക്കെ മിച്ചൽ മാർഷിനെ അർഷ്ദീപ് സിങ് പുറത്താക്കി. ഹർഷൽ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്താണ് വാർണറുടെ മടക്കം. ഷായ് ഹോപ് തകർത്തടിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല. 11ാം ഓവറിൽ കഗിസോ റബാദയുടെ പന്തിൽ താരം പുറത്തായി.
ക്യാപ്റ്റൻ ഋഷഭ് പന്ത് മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തിളങ്ങാനാകാതെ മടങ്ങി. ഹർഷൽ പട്ടേലിന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച താരത്തിനു പിഴയ്ക്കുകയായിരുന്നു. പന്തു പിടിച്ചെടുത്തത് ജോണി ബെയർസ്റ്റോ. തൊട്ടുപിന്നാലെ റിക്കി ഭുയിയും മടങ്ങി. ദീപക് ചാഹറിന്റെ പന്തിലായിരുന്നു ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ പുറത്താകൽ.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അഭിഷേക് പൊറൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തതോടെ ഡൽഹി മികച്ച സ്‌കോറിലെത്തി. രണ്ട് സിക്‌സും നാലു ഫോറുകളുമാണ് അവസാന പന്തുകളിൽ താരം ബൗണ്ടറി കടത്തിവിട്ടത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ഡൽഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.