- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത - ഹൈദരാബാദ് മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്നു പുകവലിച്ച് ഷാറുഖ്
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആരാധകർ. എന്നാൽ മത്സരത്തിനിടെ വിവാദത്തിലായിരിക്കുകയാണ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാൻ. മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഷാറുഖ് ഖാൻ പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ബോളിവുഡ് താരത്തിനെതിരെ വിമർശനം കടുക്കുകയാണ്.
മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ കൊൽക്കത്ത ടീം ഉടമ കൂടിയായ ഷാരൂഖ് ഖാൻ ആരാധകരെ ആവേശത്തിലാഴ്‌ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമർശനത്തിന് ഇടയാക്കി. പോണി ടെയിൽ ഹെയർസ്‌റ്റൈലുമായി സ്റ്റേഡിയത്തിലെത്തിയ കിങ് ഖാൻ ആരാധകർക്ക് ഫ്‌ളെയിങ് കിസ് നൽകി അവരെ കൈയിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് ആരാധകരുടെ വിമർശനത്തിനും കാരണമായി.
ഐപിഎൽ മത്സരത്തിനിടെ ഷാരൂഖ് ഖാൻ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓൺ യു എസആർകെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുമ്പും ഷാരൂഖ് സ്റ്റേഡിയത്തിൽ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ഷാരൂഖിനെ കർശനമായി താക്കീത് ചെയ്തിരുന്നു.
ആരാധകർക്ക് ഗാലറിയിൽനിന്ന് ഷാറുഖ് ഫ്‌ളൈയിങ് കിസ് നൽകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് റൺസ് ജയമാണു മത്സരത്തിൽ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആന്ദ്രെ റസലിന്റെ കരുത്തിൽ (25 പന്തിൽ 64 നോട്ടൗട്ട്) 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയപ്പോൾ ഹെയ്ന്റിച്ച് ക്ലാസന്റെ (29 പന്തിൽ 63) കൗണ്ടർ അറ്റാക്കിന്റെ ബലത്തിൽ തിരിച്ചടിച്ച ഹൈദരാബാദിന്റെ പോരാട്ടം 204 റൺസിൽ അവസാനിച്ചു. അവസാന രണ്ടോവറിൽ ഹൈദരാബാദിന് ജയിക്കാൻ 39 റൺസ് വേണമായിരുന്നു. എന്നാൽ മിച്ചൽ സറ്റാർക്ക് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 26 റൺസ് അടിച്ചെടുച്ച ക്ലാസനും ഷഹബാസ് അഹമ്മദും ചേർന്ന് ഹൈദരാബാദിനെ ജയത്തിന് അടുത്തെത്തിച്ചെങ്കിലും ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസ് കൂടി എടുക്കാൻ അവർക്കായില്ല.
ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ഹൈദരാബാദിന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ സിക്‌സ് നേടിയ ക്ലാസൻ രണ്ടാം പന്തിൽ സിംഗിൾ എടുത്ത് സ്‌ട്രൈക്ക് കൈമാറി.
അടുത്ത പന്തിൽ ഷഹബാസ് അഹമ്മദ് (16) പുറത്ത്. അടുത്ത പന്തിൽ മാർകോ യാൻസൻ സിംഗിൾ നേടിയതോടെ വീണ്ടും ക്ലാസൻ സ്‌ട്രൈക്കിൽ. എന്നാൽ അഞ്ചാം പന്തിൽ ക്ലാസനെ പുറത്താക്കിയ റാണ, കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകി. അവസാന പന്തിൽ ജയിക്കാൻ 5 റൺസ്. സ്‌ട്രൈക്ക് എടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസിന് റൺസ് നേടാനായില്ല. അങ്ങനെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് നാല് റൺസ് ജയം