- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് കിങ്‌സിനെതിരെ ബെംഗളൂരുവിന് 177 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. 37 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ആർസിബിക്കായി ഗ്ലെൻ മാക്‌സ്വെല്ലും മുഹമ്മദ് സിറാജും രണ്ട് വിറ്റ് വീതമെടുത്തു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോയെ (ആറു പന്തിൽ എട്ട്) നഷ്ടപ്പെട്ടെങ്കിലും ശിഖർ ധവാനും പ്രഭ്‌സിമ്രാൻ സിങ്ങും കൂടി അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി പഞ്ചാബിനെ 9 ഓവറിൽ 72 റൺസിലെത്തിച്ചു. മാക്ൻവെലിന്റെ പന്ത് അനുജ് റാവത്ത് പിടിച്ച് സിങ് പുറത്തായി. ലിയാം ലിവിങ്‌സറ്റണിനെ കൂട്ടുപിടിച്ച് ധവാൻ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും സ്‌കോർ 98ൽ നിൽക്കെ ലിവിങ്സ്റ്റൺ പുറത്തായി (13 പന്തിൽ17). തൊട്ടടുത്ത പന്തിൽ തന്നെ ധവാനും പുറത്തായതോടെ പഞ്ചാബ് പതറി. പിന്നീട് ഗ്രൗണ്ടിലെത്തിയ സാം കറനും (17 പന്തിൽ 23) വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും കൂടിയാണ് സ്‌കോർ 150ൽ എത്തിച്ചത്.
എന്നാൽ സ്‌കോർ 150ൽ നിൽക്കെ 17.5 ഓവറിൽ സാം കറനെയും തൊട്ടുപിന്നാലെ ജിതേഷ് ശർമ(20 പന്തിൽ 27)യേയും പഞ്ചാബിന് നഷ്ടപ്പെട്ടു.അവസാന ഓവറുകളിൽ തകർത്തടിക്കാൻ നോക്കിയ ജിതേഷ് ശർമയും(20 പന്തിൽ 27), സാം കറനും(17 പന്തിൽ 23) ചേർന്ന് പഞ്ചാബിനെ 150 കടത്തിയെങ്കിലും കറനെ യാഷ് ദയാലും ജിതേഷിനെ സിറാജും മടക്കിയതോടെ അവസാന ഓവറുകളിൽ പഞ്ചാബ് പതറി.
അൽസാരി ജോസഫ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 20 റൺസടിച്ച ശശാങ്ക് സിംഗാണ്(8 പന്തിൽ 21*) പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ആർസിബിക്കായി സിറാജ് 26 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ മാക്‌സ്വെൽ 29 റൺസിന് രണ്ട് വിക്കറ്റും യാഷ് ദയാലും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ആദ്യ മത്സരത്തിൽ ആർ സിബി ചെന്നൈ സൂപ്പർ കിങ്‌സിനോട് തോറ്റപ്പോൾ പഞ്ചാബ് കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചിരുന്നു.