- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ടീമിലെ താരങ്ങളുടെ പേര് മറന്ന് ശ്രേയസ് അയ്യർ
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുനെതിരായ മത്സരത്തിന്റെ ടോസിന് ശേഷം സംസാരിക്കവെ സ്വന്തം ടീമിലെ താരങ്ങളുടെ പേര് മറന്നുപോയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം. ടോസിന് ശേഷം ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ശ്രേയസിന് പൊല്ലാപ്പായത്. ആർസിബിക്കെതിരായ മത്സരത്തിൽ ടോസിന്റെ ഭാഗ്യം കൊൽക്കത്തയ്ക്കായിരുന്നു. നായകൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുക്കുകയും ചെയ്തു.
തുടർന്ന് ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള രവി ശാസ്ത്രിയുടെ ചോദ്യമാണ് ശ്രേയസിനെ കൺഫ്യൂഷനാക്കിയത്. രണ്ട് ലിസ്റ്റുകളാണ് ക്യാപ്റ്റന്റെ കൈയിലുണ്ടായിരുന്നത്. പിന്നീട് ശ്രേയസിന് പറ്റിയ അമളി സാമൂഹിമാധ്യമങ്ങൾ ഏറ്റെടുത്തു. സ്വന്തം ടീമിലെ താരങ്ങളെ മറന്ന ശ്രേയസ് ട്രോളുകളിൽ നിറഞ്ഞു. ടീം തെരഞ്ഞെടുക്കുന്നതുകൊൽക്കത്ത സിഇഒ വെങ്കി മൈസൂർ ആണെന്ന് ശ്രേയ്സ് മുൻപ് പറഞ്ഞിരുന്നു.
മത്സരത്തിൽ കൊൽക്കത്ത ജയിച്ചിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി വിരാട് കോലിയുടെ (59 പന്തിൽ പുറത്താവാതെ 83) കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 16.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സുനിൽ നരെയ്ൻ (47), വെങ്കടേഷ് അയ്യർ (50) എന്നിവർ കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങി.
ഗംഭീര തുടക്കമായിരുന്നു കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫിലിപ് സാൾട്ട് (20 പന്തിൽ 30) നരെയ്ൻ സഖ്യം 86 റൺസ് കൂട്ടിചേർത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. നരെയ്‌നെ വിജയ്കുമാർ വിശാഖ് ബൗൾഡാക്കി. അഞ്ച് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്. വൈകാതെ സാൾട്ടും മടങ്ങി. എന്നാൽ വെങ്കടേഷ് - ശ്രേയസ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 75 റൺസ് കൂട്ടിചേർത്തു. വിജയത്തിനരികെ വെങ്കടേഷ് വീണെങ്കിലും റിങ്കു സിംഗിനെ (5) കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ (39) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ബംഗളുരുവിനായി കോലിക്ക് പുറമെ കാമറൂൺ ഗ്രീൻ (33), ഗ്ലെൻ മാക്സ്വെൽ (28) എന്നിവർ മാത്രമാണ് അൽപമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. ആന്ദ്രേ റസ്സൽ കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. അത്ര മികച്ചതായിരുന്നില്ല ആർസിബിയുടെ തുടക്കം. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയുടെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റിൽ കോലി - ഗ്രീൻ 65 റൺസ് കൂട്ടിചേർത്തു. എന്നാൽ ഗ്രീൻ, റസ്സലിന്റെ പന്തിൽ ബൗൾഡായി. തുടർന്നെത്തിയ മാക്സ്വെല്ലും നിർണായക സംഭാവന നൽകി. കോലിക്കൊപ്പം 42 റൺസ് ചേർത്താണ് മാക്സി മടങ്ങിയത്.
തുടർന്നെത്തിയ രജത് പടിദാർ (3), അനുജ് റാവത്ത് (3) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 151 എന്ന നിലയിലായി ആർസിബി. പിന്നീട് അവസാന രണ്ട് ഓവറിൽ കോലി - ദിനേശ് കാർത്തിക് (8 പന്തിൽ 20) സഖ്യം 31 റൺസ് കൂട്ടിചേർത്തു. കോലിയുടെ ഇന്നിങ്സിൽ നാല് വീതം ഫോറും സിക്സുമുണ്ടായിരുന്നു. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ആർസിബി ഇറങ്ങിയത്. കൊൽക്കത്ത ഒരു മാറ്റം വരുത്തി. ആംഗ്കൃഷ് രഘുവൻഷി അരങ്ങേറ്റം കുറിച്ചു.