- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർദ്ദിക്കിനെ കൂവരുതെന്ന് രോഹിത് പറഞ്ഞോ?; വീഡിയോ പ്രചരിക്കുന്നു
മുംബൈ: സീസണിലെ ആദ്യ ഹോം മത്സരത്തിലും തോൽവി നേരിട്ടതോടെ കടുത്ത നിരാശയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. ആദ് മൂന്ന് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയും പരിശീലകൻ മാർക്ക് ബൗച്ചറും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. താരങ്ങളുടെ ബാറ്റിങ് ക്രമം നിശ്ചയിക്കുന്നതിലടക്കം ഇരുവരുടെയും തീരുമാനങ്ങൾ പാളുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
അതേ സമയം രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്നും നീക്കി ഹാർദിക് പാണ്ഡ്യയെ ചുമതലയേൽപ്പിച്ചതിൽ ആരാധകരുടെ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ടോസിന്റെ സമയത്തും മത്സരത്തിനിടങ്ങിലും കൂവൽ നിരന്തരമുണ്ടായി. മുംബൈ ഇന്ത്യൻസിന്റെ പ്രകടനം മോശമായതോടെ പാണ്ഡ്യയ്‌ക്കെതിരെ ആരാധകർ ഗാലറിയിൽനിന്നു കൂവൽ തുടരുകയായിരുന്നു. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്.
Our Rohit Sharma asking the crowd to stop the boo..Even He is Not Happy with it..so Please stop pic.twitter.com/MZwnRfe823
— Mumbai Indians TN (@MumbaiIndiansTN) April 1, 2024
രാജസ്ഥാനെതിരായ ഐപിഎൽ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയെ കൂവുന്ന ആരാധകരെ നിയന്ത്രിക്കാൻ രോഹിത് ശർമ ശ്രമിച്ചെന്ന രീതിയിൽ വീഡിയോ പ്രചരിച്ചിരുന്നു. മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ നിർത്താൻ വേണ്ടി രോഹിത് ശർമ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു രോഹിത് ശർമ ആരാധകരോടു ചാന്റുകൾ നിർത്താൻ ആവശ്യപ്പെട്ടത്. ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഉയർന്നത്.
എന്നാൽ ഹാർദ്ദിക് പാണ്ഡ്യയെ കാണികൾ കൂവിയപ്പോൾ മുൻ നായകൻ രോഹിത് ശർമ തടഞ്ഞുവെന്ന റിപ്പോർട്ടുകൾ തള്ളി ഒരു വിഭാഗം ആരാധകർ രംഗത്ത് വന്നു. ബൗണ്ടറി ലൈനിന് അരികിൽ ഫീൽഡ് ചെയ്യുമ്പോൾ രോഹിത് കാണികളെ നോക്കി കൂവൽ നിർത്താൻ ആവശ്യപ്പെട്ടെന്ന് തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ ബൗണ്ടറി ലൈനിന് അരികിൽ നിൽക്കുമ്പോൾ രോഹിത് ചാന്റ് ഉയർത്തിയവരോടാണ് മുൻ നായകൻ അത് ചെയ്യരുതെന്ന് പറഞ്ഞത് എന്നാണ് മറുവിഭാഗം ആരാധകർ പറയുന്നത്. രോഹിത് അത് ചെയ്തതുപോലും മനസില്ലാ മനസോടെയായിരുന്നുവെന്നും അവർ പറയുന്നു. ഇംഗ്ലണ്ടിൽ നടന്ന 2019ലെ ഏകദിന ലോകകപ്പിനിടെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പന്ത് ചുരണ്ടൽ വിവാദത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെ കാണികൾ കൂവിയപ്പോൾ അവരെ അതിൽ നിന്ന് തടഞ്ഞതും സ്മിത്തിനായി കൈയടിക്കാൻ ആവശ്യപ്പെട്ടതും ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോലിയാണ്. അതിന് കോലിയോട് നന്ദിയുണ്ടെന്ന് സ്മിത്ത് പിന്നീട് പറയും ചെയ്തിരുന്നു.
guys please do not trust these paid tweets ,that Rohit stopped crowd from booing Chapri, they were chanting Rohit Rohit and he just thanked them.#RohitSharma#HardikPandya #MIvRR #MIvsRRpic.twitter.com/C6n6D7DGZv
— Ankit Duhan (@an_kit_duhann) April 2, 2024
ഇന്നലെ മുംബൈയിലിറങ്ങിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ ഫാൻസും അത്തരമൊരു നിമിഷം പ്രതീക്ഷിച്ചെങ്കിലും രോഹിത് പ്രകടമായി അത്തരമൊരു കാര്യം ആവശ്യപ്പെട്ടില്ല. ഇന്നലെ ടോസിനായി ഇറങ്ങിയപ്പോൾ അവതാരകനായ സഞ്ജയ് മഞ്ജരേക്കർ ഹാർദ്ദിക്കിനായി കൈയടിക്കാനും അൽപം മര്യാദ കാട്ടാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുപോലും കൂവലോടെയയിരുന്നു ആരാധകർ വരവേറ്റത്. കൂവിയവരെ നോക്കി ഹാർദ്ദിക് ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുംബൈ ബാറ്റിംഗിനിറങ്ങിയപ്പോൾ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ വാംഖഡെ മൂകമാകുകയും ചെയ്തിരുന്നു.
സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഇന്നലെ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ടുവെച്ച 126 റൺസിന്റെ വിജയലക്ഷ്യം 54 റൺസുമായി പുറത്താകാതെ നിന്ന റിയാൻ പരാഗിന്റെ ബാറ്റിങ് മികവിൽ രാജസ്ഥാൻ അനായാസം മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാൻ മാത്രമാണു മുംബൈയ്ക്കു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ രാജസ്ഥാൻ റോയൽസ് വിജയത്തിലെത്തി.
രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചെടുത്താണ് രോഹിത്തിനെ മടക്കിയത്. നമൻ ഥിർ, ഡെവാൾഡ് ബ്രെവിസ് എന്നീ മുംബൈ താരങ്ങളും പൂജ്യത്തിനു പുറത്തായി. 20 റൺസിന് നാലു വിക്കറ്റുകൾ പോയ മുംബൈയ്ക്ക് മത്സരത്തിൽ തിരിച്ചുവരാൻ പിന്നീടു സാധിച്ചില്ല.