മുംബൈ: ഐപിഎല്ലിൽ ഏപ്രിൽ 17ന് കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -രാജസ്ഥാൻ റോയൽസ് മത്സരം നേരത്തെയാക്കി ബിസിസിഐ. മത്സരം 16ാം തീയതി ഇതേവേദിയിൽ നടക്കും. 16ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ട ഗുജറാത്ത് ടൈറ്റൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം 17ന് നടത്തും. കൊൽക്കത്തയിലെ ശ്രീരാമ നവമിയെ തുടർന്നാണ് മത്സരങ്ങൾ പരസ്പരം മാറ്റിയത്.

നവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഐപിഎൽ മത്സരത്തിന് മതിയായ സുരക്ഷ നൽകാനാകുമോ എന്ന് അധികൃതർക്ക് ഉറപ്പില്ലാത്താണ് മത്സരം മാറ്റാൻ കാരണം. നിലവിൽ പോയന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും.

ടൂർണെമെന്റിൽ ഈ സീസണിൽ തോൽക്കത്ത ടീമുകളുമാണ് കൊൽക്കത്തയും രാജസ്ഥാനും. ഇന്നലെ മുംബൈയെ വീഴ്‌ത്തിയാണ് രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാന് ആറ് പോയന്റും രണ്ട് മത്സരങ്ങളും ജയിച്ച കൊൽക്കത്തക്ക് നാലു പോയന്റുമാണുള്ളത്.

മൂന്നിൽ രണ്ട് മത്സരങ്ങൾ ജയിച്ച ചെന്നൈ നാലു പോയന്റുമായി മൂന്നാമതാണ്. പ്ലസ് വൺ.047 നെറ്റ് റൺറേറ്റാണ് കൊൽക്കത്തയ്ക്ക്. ചെന്നൈക്ക് +0.976 റൺറേറ്റുള്ളപ്പോൾ ഒന്നാമതുള്ള രാജസ്ഥാന് പ്ലസ് വൺ.249 നെറ്റ് റൺറേറ്റുണ്ട്.മൂന്നിൽ രണ്ട് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റൻസ് നാലാമത്. -0.738 റൺറേറ്റാണ് ഗുജറാത്തിനുള്ളത്.

സൺറൈസേഴ്സ് ഹൈദരാബാബാദാണ് അഞ്ചാം സ്ഥാനത്ത്. മൂന്നിൽ ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും തോൽവിയുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് ആറാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ആദ്യജയം സ്വന്തമാക്കിയ ഡൽഹി കാപിറ്റൽസ് ഏഴാമതാണ്. പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നിവർ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിൽ. കളിച്ച മൂന്ന് മത്സരവും തോറ്റ മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്താണ്. ടീം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.