- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളെ പ്രചോദിപ്പിച്ച് രോഹിത് ശർമ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ ജയം സ്വന്തമാക്കാനായത്. രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തെത്തിച്ച ശേഷമുള്ള ആദ്യ ജയം. പലവിധ സമ്മർദങ്ങളിലൂടെ കടന്നുപോകുന്ന മുംബൈക്ക് ഈ ജയം വലിയ ആശ്വാസമാണ് നൽകുന്നത്.
ആദ്യ വിജയം നേടിയശേഷം ടീമിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ട മുൻ നായകൻ രോഹിത് ശർമ ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളോട് നടത്തിയ ചെറിയ പ്രസംഗത്തെക്കുറിച്ചും സമൂമാധ്യമങ്ങളിൽ ആരാധകർ തമ്മിൽ ചർച്ച. മത്സരത്തിൽ 27 പന്തിൽ 49 റൺസെടുത്ത രോഹിത് ആയിരുന്നു മുംബൈയുടെ ടോപ് സ്‌കോറർ, രോഹിത്തിന് പുറമെ ഇഷാൻ കിഷനും ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡുമെല്ലാം കത്തിക്കയറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 234 റൺസടിച്ചിരുന്നു. ഒരു ബാറ്റർ പോലും അർധസെഞ്ചുറി നേടിയില്ലെങ്കിലും വലിയ സ്‌കോർ നേടാൻ മുംബൈക്കായി.
രോഹിത്തിന്റെ ബാറ്റിംഗിന് ടീം കോച്ച് മാർക്ക് ബൗച്ചറാണ് ഡ്രസ്സിങ് റൂമിൽ വെച്ച് സ്‌പെഷ്യൽ ബാഡ്ജ് പ്രഖ്യാപിച്ചത്. ബാറ്റിങ് കോച്ച് കെയ്‌റോൺ പൊള്ളാർഡാണ് രോഹിത്തിനെ ബാഡ്ജ് അണിയിച്ചത്. ഇതിനുശേഷം രോഹിത് നടത്തിയ 55 സെക്കൻഡ് മാത്രമുള്ള സംഭാഷണമാണ് ചർച്ചയാകുന്നത്. മുംബൈ ഇന്ത്യൻസ് ക്യാംപിൽ ഒന്നു അത്ര ശുഭമല്ലെന്ന തരത്തിലുള്ള ചർച്ചകൾക്ക് കാരണമായത്.
മുംബൈ ടീമിന്റേത് അസാമാന്യ ബാറ്റിങ് പ്രകടനമായിരുന്നുവെന്നും ആദ്യ മത്സരം മുതൽ നമ്മളെല്ലാവരും ശ്രമിക്കുന്നത് ഇതിന് വേണ്ടിയാണെന്നും രോഹിത് പറഞ്ഞു. വ്യക്തിഗത പ്രകടനങ്ങളേക്കാൾ ബാറ്റിങ് ഗ്രൂപ്പ് ഒരു ടീമിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോഴാണ് ഇത്തരം വലിയ ടോട്ടലുകൾ നേടാനാവുക.
ഇക്കാര്യത്തെക്കുറിച്ചാണ് കുറെക്കാലമായി നമ്മൾ സംസാരിക്കുന്നത്. കോച്ചും ബാറ്റിങ് കോച്ചും, ക്യാപ്റ്റനുമെല്ലാം അതാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഈ പ്രകടനം പരമാവധി നീട്ടിക്കൊണ്ടുപോകാനാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് രോഹിത് പറഞ്ഞു. സഹതാരങ്ങളെ പ്രചോദിപ്പിക്കാനാണ് രോഹിത് ശ്രമിക്കുന്നതെങ്കിലും അദ്ദേഹം ഡ്രസ്സിങ് റൂമിൽ ഒട്ടും സന്തുഷ്ടനല്ലെന്നും പ്രത്യേകിച്ച് ക്യാപ്റ്റൻ എന്ന് പറയുമ്പോഴെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ആദ്യ മത്സരങ്ങളിൽ ഹാർദ്ദിക് സ്വീകരിച്ച നിലപാടുകൾക്കും തീരുമാനങ്ങൾക്കുമുള്ള വിമർശനം കൂടിയാണ് രോഹിതിന്റെ വാക്കുകൾ. രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഉയർന്ന ആരാധകരോഷത്തോടും ഹാർദ്ദിക് പാണ്ഡ്യയെ കാണികൾ കൂവിയ സംഭവത്തിലും രോഹിത് ഇതുവരെ എന്തെങ്കിലും പറയാൻ തയാറായിട്ടില്ല. ഇക്കാര്യത്തിൽ രോഹിത് വ്യക്തത വരുത്തുന്നതുവരെ ആരാധകർ മുംബൈ ക്യാംപിലെ ഭിനതകൾ ചികഞ്ഞു കണ്ടുപിടിക്കുകയും ചെയ്യും.
രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്നുള്ള ആരാധക രോഷവും ഹാർദിക്കിനെതിരായ കൂവലുകളും ടീമിനകത്തെ ആഭ്യന്തര കുഴപ്പങ്ങളും ഇല്ലാതാക്കാൻ ഈ വിജയം കാരണമാകുമെന്നാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെയൊരു മഞ്ഞുരുക്കം ഇപ്പോഴും സംഭവിച്ചിട്ടില്ലെന്നാണ് ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്.
ഡൽഹിക്കെതിരായ വിജയത്തിനു പിന്നാലെ രോഹിതും ഹാർദിക്കും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ വിലയിരുത്തൽ. വിജയത്തിനു പിന്നാലെ 'ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു' എന്ന അർഥത്തിലുള്ള ക്യാപ്ഷൻ നൽകി ഹാർദിക് ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ട്.
അതേസമയം രോഹിത് ശർമ പങ്കുവെച്ച ചിത്രത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ല. അവസാന ഓവറിൽ വമ്പനടി നടത്തിയ ഷെപ്പേർഡും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ വിജയാഘോഷങ്ങളുമാണ് ചിത്രത്തിലുള്ളത്. മുംബൈക്കകത്ത് രണ്ട് ടീം പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയാണ് ഹാർദിക്കിന്റെ ചിത്രമില്ലാത്ത പോസ്റ്റ് വ്യക്തമാക്കുന്നതെന്നാണ് ഒരുകൂട്ടർ വിമർശിക്കുന്നത്.