- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിനെതിരേ 183 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ്
മുല്ലൻപൂർ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റൺസ് വിജയലക്ഷ്യം. ട്രാവിസ് ഹെഡ്, ഏയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ എന്നീ വമ്പന്മാരടങ്ങിയ ബാറ്റിങ് നിര കളിമറന്നപ്പോൾ രക്ഷകനായ യുവതാരം നിതീഷ് റെഡ്ഡിയുടെ മികവിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 37 പന്തിൽ നിതീഷ് റെഡ്ഡി 64 റൺസെടുത്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. പഞ്ചാബിനായി നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്ങാണ് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സാം കറനും ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 27 റൺസടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും നാലാം ഓവറിൽ ഹെഡിനെയും(21) മാർക്രത്തെയും(0) മടക്കി അർഷ്ദീപ് ഇരട്ടപ്രഹരമേൽപ്പിച്ചു. പിന്നാലെ പ്രതീക്ഷ നൽകിയ അഭിഷേക് ശർമയെ(16) സാം കറനും മടക്കിയതോടെ ഹൈദരാബാദ് 39-3ലേക്ക് വീണു. ബാറ്റിങ് തകർച്ചയ്ക്കിടെ നാലാമനായി ക്രീസിലെത്തി 37 പന്തിൽ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 64 റൺസെടുത്ത നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഇംപാക്ട് സബ്ബായി ഇറങ്ങിയ രാഹുൽ ത്രിപാഠിക്കും(11) ക്രീസിൽ അധികം ആയുസുണ്ടായില്ല. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോളും തകർത്തടിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദ് സ്‌കോർ ഉയർത്തിയത്. സ്‌കോർ 100ൽ നിൽക്കെ ഹെന്റിച്ച് ക്ലാസൻ(9) കൂടി മടങ്ങിയെങ്കിലും അബ്ദുൾ സമദും(12 പന്തിൽ 25) നിതീഷ് റെഡ്ഡിയും അടി തുടർന്നതോടെ പഞ്ചാബ് പതിനേഴാം ഓവറിൽ 150ൽ എത്തി.
നിതീഷ് റെഡ്ഡിയെ മടക്കിയ അർഷ്ദീപ് തന്നെയാണ് ഹൈദരാബാദിന് കടിഞ്ഞാണിട്ടത്. അവസാന ഓവറുകളിൽ ആളിക്കത്തിയ ഷഹബാസ് അഹമ്മദ്(7 പന്തിൽ 14) അവസാന പന്ത് സിക്‌സിന് പറത്തിയ ജയദേവ് ഉനദ്ഘട്ടും ചേർന്ന് ഹൈദരാബാദിനെ 182 റൺസിലെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് നാലോവറിൽ 29 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ 30 റൺസിനും സാം കറൻ 41 റൺസിനും രണ്ട് വിക്കറ്റെടുത്തു.
15 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 21 റൺസെടുത്ത് ഭേദപ്പെട്ട തുടക്കമിട്ട ട്രാവിസ് ഹെഡിനെ നാലാം ഓവറിൽ മടക്കിയാണ് അർഷ്ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതേ ഓവറിലെ നാലാം പന്തിൽ ഏയ്ഡൻ മാർക്രവും (0) അർഷ്ദീപിനു മുന്നിൽ വീണു. പിന്നാലെ 11 പന്തിൽ നിന്ന് 16 റൺസെടുത്ത അഭിഷേക് ശർമയെ പുറത്താക്കി സാം കറനും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി. തകർച്ചയ്ക്കിടെ ഇംപാക്റ്റ് പ്ലെയറായി രാഹുൽ ത്രിപാഠിയെ കൊണ്ടുവന്ന തീരുമാനവും പാളി. 14 പന്തിൽ നിന്ന് 11 റൺസുമായി യാതൊരു ഇംപാക്റ്റും ഉണ്ടാക്കാനാകാതെ താരം മടങ്ങി.
കഴിഞ്ഞ മത്സരങ്ങളിൽ തല്ലുവാങ്ങിയെങ്കിലും വെടിക്കെട്ട് വീരൻ ഹെന്റിച്ച് ക്ലാസനെ (9) പുറത്താക്കി ഹർഷൽ പട്ടേൽ കളി പഞ്ചാബിന്റെ വരുതിയിലാക്കി. ആറാം വിക്കറ്റിൽ നിതീഷ് - അബ്ദുൾ സമദ് സഖ്യം കൂട്ടിച്ചേർത്ത 50 റൺസാണ് ഹൈദരാബാദ് സ്‌കോർ 150 കടത്തിയത്. 12 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 25 റൺസെടുത്ത സമദിനെ 17-ാം ഓവറിൽ പുറത്താക്കി അർഷ്ദീപ് രക്ഷയ്ക്കെത്തി. അതേ ഓവറിലെ അഞ്ചാം പന്തിൽ നിതീഷും അർഷ്ദീപിനു മുന്നിൽ വീണു. ഏഴു പന്തിൽ നിന്ന് 14 റൺസോടെ പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദാണ് ഹൈദരാബാദ് സ്‌കോർ 182-ൽ എത്തിച്ചത്.