- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ടീമിലിടം കിട്ടാനായി ഹാർദിക് പാണ്ഡ്യ പരുക്ക് മറച്ചുവയ്ക്കുന്നു
മുംബൈ: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടം കിട്ടാനായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുകയാണെന്ന ആരോപണവുമായി കമന്റേറ്ററും മുൻ ന്യൂസിലൻഡ് താരവുമായ സൈമൺ ഡൂൾ. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിങ് ഓപ്പൺ ചെയ്ത ഹാർദ്ദിക് പിന്നീട് ബൗൾ ചെയ്യാത്തത് പരിക്ക് മൂലമാണെന്നും സൈമൺ ഡൂൾ ക്രിക് ബസിനോട് പറഞ്ഞു.
പരുക്കുള്ളതുകൊണ്ടാണ് പാണ്ഡ്യ പന്തെറിയാൻ മടിക്കുന്നതെന്നും സൈമൺ ഡുൾ ആരോപിച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ ബോളിങ് ഓപ്പൺ ചെയ്ത പാണ്ഡ്യ, പിന്നീട് അതിനു തയാറായിരുന്നില്ല. ബാക്കിയുള്ളവർ നന്നായി എറിയുന്നുണ്ടെന്നും താൻ എറിയേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് ഹാർദ്ദിക് ഇതിനെക്കുറിച്ച് പറഞ്ഞത്. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെതിരെ ഒരോവർ എറിഞ്ഞ ഹാർദ്ദിക് 13 റൺസ് വഴങ്ങിയിരുന്നു. പിന്നീട് പന്തെറിഞ്ഞതുമില്ല.
"മുംബൈയുടെ ആദ്യ രണ്ടു കളികളിൽ ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞു. പിന്നീടുള്ള രണ്ടു കളികളിൽ അതിനു തയാറായില്ല. ബാക്കിയുള്ളവർ നന്നായി പന്തെറിയുമ്പോൾ, ബോളിങ്ങിന്റെ ആവശ്യമില്ലെന്നാണു പാണ്ഡ്യ ന്യായീകരണമായി പറഞ്ഞത്. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ക്യാപ്റ്റൻ ഒരു ഓവർ പന്തെറിഞ്ഞ് 13 റൺസ് വഴങ്ങി. പിന്നീട് ബോൾ ചെയ്യാൻ നിന്നില്ല."
"ഹാർദിക് പന്തെറിയാൻ മടിക്കുന്നതിൽ എനിക്കു സംശയമുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കുണ്ടെന്ന് ഉറപ്പാണ്. അത് അംഗീകരിക്കാൻ അദ്ദേഹം തയാറാകുന്നില്ല. എന്നാൽ പാണ്ഡ്യയ്ക്ക് പരുക്കുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു." സൈമൺ ഡുൾ പറഞ്ഞു. പന്തെറിയുക കൂടി ചെയ്യുമെങ്കിൽ മാത്രം പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ എടുത്താൽ മതിയെന്നും സൈമൺ ഡുൾ ബിസിസിഐയെ ഉപദേശിച്ചു.
ഐപിഎല്ലിൽ ബോളിങ്ങിൽ തിളങ്ങാൻ പാണ്ഡ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു വിക്കറ്റ് മാത്രമാണു താരം നേടിയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റത്. പരുക്കുമാറിയെങ്കിലും ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കാൻ താരം തയാറായിരുന്നില്ല. സ്വന്തം നിലയിൽ പരിശീലനം തുടങ്ങിയ ശേഷം ഐപിഎല്ലിൽ കളിക്കാൻ ഇറങ്ങുകയായിരുന്നു.
ബാറ്ററായി മാത്രം ഹാർദ്ദിക്കിന് ലോകകപ്പ് ടീമിലെത്താനാവില്ലെന്നും നാലോവർ പന്തെറിയുക കൂടി ചെയ്യുമെങ്കിൽ മാത്രമെ ഹാർദ്ദിക്കിന് ലോകകപ്പ് ടീമിലിടം കൊടുക്കാവു എന്നും ഡൂൾ പറഞ്ഞു. കഴിഞ്ഞവർഷം ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദ്ദിക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിച്ചിട്ടില്ല. ഐപിഎല്ലിലൂടെയാണ് ഹാർദ്ദിക് മത്സര ക്രിക്കറ്റിൽ തിരിച്ചെത്തിയത്. ഇന്നലെ മുംബൈയിൽ നടന്ന മത്സരത്തിൽ ആർസിബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തത്. ബാറ്റിംഗിനിറങ്ങിയ ഹാർദ്ദിക് ആറ് പന്തിൽ പുറത്താകാതെ 21 റൺസെടുത്തിരുന്നു.