- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ നിന്ന് ഒഴിവാകാൻ വിവാഹം, മുങ്ങിയ യുവാവ് ഒടുവിൽ പിടിയിൽ
തിരുവനന്തപുരം: പീഡനക്കേസിൽ നിന്നും രക്ഷപ്പെടാൻ പാറശാലയിൽ നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടിൽ ശ്രുതീഷ് (28) ആണ് പിടിയിലായത്. വിവാഹ ശേഷം മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: 'ജിംനേഷ്യത്തിൽ വച്ച് പരിചയപ്പെട്ട നിയമ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി.
ഇതോടെ കേസിൽ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാർത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം ചെയ്തു. രണ്ടാഴ്ചയോളം കൂടെ താമസിച്ച ശേഷം ജോലിക്കെന്ന പേരിൽ ശ്രുതീഷ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.' ഇയാൾ തിരിച്ചെത്താതായതോടെ കബളിപ്പിക്കപ്പെട്ടുയെന്ന് മനസിലായതോടെയാണ് പെൺകുട്ടി പാറശാല പൊലീസിൽ പരാതി നൽകിയത്.
ഇതോടെ ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്‌നാട്ടിൽ നിന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്യത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.