- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
ലഖ്‌നൗ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജുടെ അപരാജിത അർധസെഞ്ചുറിയുടെയും മുൻ നായകൻ എം എസ് ധോണിയുടെ ഫിനിഷിംഗിന്റെയും കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ധോണി ഒമ്പത് പന്തിൽ 28 റൺസുമായി ഫിനിഷറുടെ റോൾ ഗംഭീരമാക്കി. ലഖ്‌നൗവിനായി ക്രുനാൽ പാണ്ഡ്യ 16 റൺസിന് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത എൽഎസ്ജി ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്. ചെന്നൈ സ്‌കോർ ബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ രചിൻ രവീന്ദ്രയെ നേരിട്ട ആര്യ പന്തിൽ മൊഹ്‌സിൻ ഖാൻ ക്ലീൻ ബോൾഡാക്കി. അഞ്ചാം ഓവറിൽ നായകൻ ഋതുരാജ് ഗയ്ക്വാദിനെ (13 പന്തിൽ 17) രാഹുലിന്റെ കൈകളിലെത്തിച്ച് യഷ് ഠാക്കൂർ ചെന്നൈക്ക് അടുത്ത പ്രഹരമേൽപിച്ചു. സ്‌കോർ ഉയർത്തിവന്ന അജിങ്ക്യ രഹാനെ 9ാം ഓവറിൽ ക്രുണാൽ പാണ്ഡ്യയ്ക്ക് വിക്കറ്റ സമ്മാനിച്ച് മടങ്ങി. 24 പന്തിൽ 36 റൺസാണ് താരത്തിന്റെ സമ്പാദ്യം.
റുതുരാജ് ഗെയ്ക്വാദും അജിങ്ക്യാ രഹാനെയും ചേർന്ന് ചെന്നൈയെ കരകയറ്റുമെന്ന് കരുതിയെങ്കിലും റുതുരാജിനെ(17) യാഷ് താക്കൂർ വീഴ്‌ത്തി. നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ പിടിച്ചു നിന്നപ്പോൾ ശിവം ദുബെ(3) നിരാശപ്പെടുത്തി.
മൊയീൻ അലിയും ജഡേജയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. പതിനെട്ടാം ഓവറിൽ രവി ബിഷ്‌ണോയിയെ തുടർച്ചയായി മൂന്ന് സിക്‌സിന് പറത്തിയ മൊയീൻ അലിയാണ് ചെന്നൈ സ്‌കോർ 150ന് അടുത്തെത്താൻ സഹായിച്ചത്. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ മൊയീൻ അലി(20 പന്തിൽ 30) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണിയാണ് ഒമ്പത് പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി ചെന്നൈയെ 176ൽ എത്തിച്ചത്.
15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ105 റൺസ് മാത്രമുണ്ടായിരുന്ന ചെന്നൈ അവസാന അഞ്ചോവറിൽ 71 റൺസടിച്ചു. ഇതിൽ 53 റൺസും അവസാന മൂന്നോവറിലായിരുന്നു. ബിഷ്‌ണോയി എറിഞ്ഞ പതിനെട്ടാം ഓവറിൽ 19 റൺസും മൊഹ്‌സിൻ ഖാൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 15 റൺസും യാഷ് താക്കൂർ എറിഞ്ഞ ഇരുപതാം ഓവറിൽ ചെന്നൈ 19 റൺസും അടിച്ചെടുത്തു.