- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നൂറു റൺസുമായി ഹൈദരാബാദ്
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നൂറ് റൺസും നൂറ്റമ്പത് റൺസും പിന്നിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് കൂറ്റൻ സ്‌കോറിലേക്ക്. പവർപ്ലേയിലെ എക്കാലത്തെയും ഉയർന്ന സ്‌കോർ അടിച്ചുകൂട്ടിയ ഓപ്പണർമാരായ ട്രൈവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും മികവിൽ ഹൈദരാബാദ് അഞ്ച് ഓവറിൽ നൂറ് റൺസ് പിന്നിട്ടു. മത്സരം പതിനാല് ഓവർ പിന്നിടുമ്പോൾ ഹൈദരാബാദ് നാല് വിക്കറ്റിന് റൺസ് എന്ന 205 നിലയിലാണ്.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് ടോസ് നേടിയെങ്കിലും ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യ ഓവറുകളിൽ തന്നെ സ്‌ഫോടനാത്മകമായ ബാറ്റിങ് കാഴ്ചവച്ച ഹെഡും അഭിഷേകും ചേർന്ന് ഹൈദരാബാദ് സ്‌കോർ അഞ്ചോവർ പിന്നിടുന്നതിന് മുമ്പ് 100 കടത്തി.
കുൽദീപ് യാദവ് എറിഞ്ഞ ഏഴാമത്തെ ഓവറിൽ അഭിഷേക് ശർമ പുറത്താകുന്നതോടെയാണ് ഹൈദരാബാദിന്റെ തേരോട്ടത്തിന് ഡൽഹി കടിഞ്ഞാണിടുന്നത്. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രത്തെയും ഹെഡിനേയും കൂടെ കുൽദീപ് കൂടാരം കയറ്റിയതോടെ ക്യാപിറ്റൽസ് മത്സരത്തെ തിരിച്ചുപിടിച്ചു.
12 പന്തുകളിൽ നിന്ന് 46 റൺസ് നേടിയാണ് അഭിഷേക് ശർമ പുറത്താകുന്നത്. ആറ് സിക്‌സറുകളും രണ്ട് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് ശേഷമാണ് ഹെഡ് കളം വിട്ടത്. 32 പന്തുകളിൽ നിന്നും 89 റൺസ് അടിച്ചെടുത്ത താരത്തിന് അർധ സെഞ്ചുറി പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും 16 പന്തുകളായിരുന്നു.