- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്നും പതിനാല് പോയിന്റോടെ പ്ലേ ഓഫ് സാധ്യത വർധിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മാത്രമല്ല, തകർപ്പൻ സെഞ്ചുറിയോടെ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ തിരിച്ചുവരവും ആരാധകർക്ക് വലിയ ആഹ്ലാദമാണ് നൽകുന്നത്. ജോസ് ബട്‌ലറും നായകൻ സഞ്ജു സാംസണും നാലാം നമ്പർ ബാറ്ററായ റയാൻ പരാഗും മികച്ച ഫോമിലാണ് എന്നതും ടീമിന്റെ സാധ്യത വർധിപ്പിക്കുന്നു.
മുംബൈ ഇന്ത്യൻസിനെതിരെ മികച്ച വിജയം നേടിയതിന് പിന്നാലെ നായകൻ സഞ്ജു സാംസണെ വാഴ്‌ത്തി മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. സഞ്ജുവിന് ഈഗോ ഇല്ലെന്നും ടീമിനായി പക്വതയാർന്ന പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തതെന്നും ഫിഞ്ച് പറഞ്ഞു.
സഞ്ജു വളരെ പക്വതയോടെയയുള്ള പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. ടീമിന് വേണ്ടതും അത് തന്നെയാണ്. ട്വന്റി 20 ക്രിക്കറ്റിൽ ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്റെ ലക്ഷ്യത്തിന് തടസമാവാൻ സാധ്യതയുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു ഇപ്പോൾ കളിക്കുന്നതെന്നും ആരോൺ ഫിഞ്ച് സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ പറഞ്ഞു.
ഈ സീസണിൽ രാജസ്ഥാനെ അവിശ്വസനീയമായ രീതിയിലാണ് സഞ്ജു നയിക്കുന്നത്. എത്ര സമ്മർദ്ദത്തിലായാലും അവർ എത്ര ശാന്തരായാണ് അതിനെയെല്ലാം മറികടക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ മാത്രമാണ് അവർ സമ്മർദ്ദത്തിൽ വീണുപോയത്. ഈ സീസണിൽ രാജസ്ഥാന്റെ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. അതിനുള്ള ഫുൾ ക്രെഡിറ്റും സഞ്ജുവിനാണെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി.
മാത്രമല്ല, സീസണിലെ ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയ പ്രകടനമായിരുന്നിട്ടിും ഓപ്പണറും യുവതാരവുമായി യശ്വസി ജയ്‌സ്വാളിന് പിന്തുണ നൽകി ഫോമിലേക്ക് മടങ്ങിയെത്താൻ അവസരം ഒരുക്കിയതിനും സഞ്ജുവിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. നായകന്റെയും പരിശീലകന്റെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യശ്വസി രംഗത്ത് വന്നിരുന്നു.
60 പന്തിൽ 140 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു താരം. ഏഴ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. ഐപിഎല്ലിൽ മുമ്പ് മികച്ച ഫോമിലായിരുന്ന ജയ്സ്വാളിന് സീസണിൽ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. എന്നാൽ മുംബൈക്കെതിരായ മത്സരത്തിൽ ജയ്സ്വാൾ ഫോമിലേക്ക് തിരിച്ചെത്തി. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ ജയ്സ്വാൾ ഫോമിലെത്തിയത് രാജസ്ഥാന് വലിയ ആശ്വാസം നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കേണ്ടത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിന്റെ കൂടി ആവശ്യമായിരുന്നു. അത് മത്സരത്തിൽ കാണുകയും ചെയ്തു. ജയ്സ്വാൾ സെഞ്ചുറിക്ക് അടുത്തെത്തി നിൽക്കെ വലിയ ഷോട്ടുകൾക്കൊന്നും സഞ്ജു മുതിർന്നിരുന്നില്ല. ജയ്സ്വാളിന്റെ സെഞ്ചുറിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു താരം. 28 പന്തുകളിൽ പുറത്താവാതെ 38 റൺസാണ് സഞ്ജു നേടിയത്.
ഇതിൽ രണ്ട് വീതം സ്‌കിസും ഫോറും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ജയ്സ്വാൾ സെഞ്ചുറിക്ക് അടുത്തെത്തി നിൽക്കെ സിംഗിളെടുത്തും ചില പന്തുകൾ ലീവ് ചെയ്തു സഞ്ജു സൗകര്യം ഒരുക്കി കൊടുത്തു. ഇപ്പോൾ സഞ്ജുവിനെ വാഴ്‌ത്തുകയാണ് സോഷ്യൽ.
38 റൺസ് നേടിയതോടെ സഞ്ജു ഓറഞ്ച് ക്യാപ്പിനുള്ള യാത്രയിൽ നാലാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളിൽ 62.80 ശരാശരിയിൽ 314 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു.
മറ്റൊരു രാജസ്ഥാൻ റിയാൻ പരാഗ് മൂന്നാം സ്ഥാനത്തുണ്ട്. ഏഴ് ഇന്നിങ്‌സിൽ നിന്ന് 318 റൺസ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റൺസ് അടിച്ചെടുത്തത്. മുംബൈക്കെതിരായ മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളിൽ 379 റൺസാണ് കോലിയുടെ സമ്പാദ്യം.
സീസണിൽ എട്ട് മത്സരങ്ങളിൽ ഏഴ് ജയവും 14 പോയന്റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ. എട്ട് മത്സരങ്ങളിൽ 314 റൺസടിച്ച സഞ്ജു റൺവേട്ടക്കാരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ട്. 62.80 ശരാശരിയും 152.42 സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജു ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിലും മുൻനിരയിലുണ്ട്. 8 കളികളിൽ 14 പോയന്റുള്ള രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാൻ അടുത്ത ആറ് മത്സരങ്ങളിൽ ഒരു ജയം കൂടി മതിയാവും. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്താതെ പുറത്തായ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.