- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
മുംബൈ: ഐപിഎൽ പുരോഗമിക്കുന്നതിനിടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും വീരേന്ദർ സേവാഗും. റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കിയാണ് പഠാൻ ടീം പുറത്തുവിട്ടത്. മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ പതിനഞ്ചാമനായിട്ടാണ് പഠാൻ ടീമിലുൾപ്പെടുത്തിയത്. അതും ശുഭ്മാൻ ഗിൽ അല്ലെങ്കിൽ സഞ്ജു, ഇവരിൽ ഒരാൾക്ക് മാത്രമെ പഠാന്റെ ടീമിൽ സ്ഥാനമുള്ളൂ. രോഹിത് ശർമ നയിക്കുന്ന ഹാർദിക് പാണ്ഡ്യയുടെ സ്ഥാനവും ഉറപ്പില്ല. പന്തെറിയുമെങ്കിൽ മാത്രം കളിച്ചാൽ മതിയെന്നാണ് പഠാൻ പറയുന്നത്.
സീനിയർ താരം വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ഉൾപ്പെടെ ഏഴ് സ്പെഷ്യലിസ്റ്റ് ബാറ്റർമാർ ടീമിലുണ്ട്. രോഹിത് ശർമ, യശസ്വി ജയ്്സ്വാൾ, വിരാട് കോലി. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, റിങ്കു സിങ്, ഗിൽ അല്ലെങ്കിൽ സഞ്ജു എന്നിവരാണ് ടീമിലെ ബാറ്റർമാർ. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും രവീന്ദ്ര ജഡേജയും.
മൂന്ന് പേസർമാരാണ് ടീമിൽ. ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ. സ്പിന്നർമാരായ കുൽദീപ് യാദവ്, രവി ബിഷ്ണോയ് അല്ലെങ്കിൽ യൂസ്വേന്ദ്ര ചാഹൽ എന്നിവരിൽ ഒരാൾ കളിക്കും. കെ എൽ രാഹുൽ, റുതുരാജ് ഗെയ്കവാദ്, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവരെയൊന്നും പഠാൻ ടീമിൽ ഉൾപ്പെടുത്തിട്ടില്ല.
വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരെ ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇർഫാൻ പഠാൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഇർഫാൻ പഠാൻ ലോകകപ്പ് ടീമിലേക്കു നിർദേശിക്കുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളാണ് ടീമിലെ ഓപ്പണിങ് ബാറ്റർ. 15 അംഗ ടീമിൽ ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും റിങ്കു സിങ്ങുമുണ്ട് . മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണു പേസ് ബോളിങ് ഓൾറൗണ്ടർമാർ. മെയ് ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം.
ഐപിഎല്ലിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. നിലവിൽ റൺവേട്ടക്കാരിൽ അഞ്ചാമനാണ് സഞ്ജു. എട്ട് മത്സരങ്ങളിൽ 62.80 ശരാശരിയിൽ 314 റൺസുള്ള സഞ്ജു നിലവിൽ അഞ്ചാമതാണ്. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ക്യാപ്റ്റനായും തിളങ്ങുന്ന സഞ്ജു വിക്കറ്റിന് പിന്നിലും തകർപ്പൻ പ്രകടനമായിരുന്നു. സഞ്ജുവിന് വരുന്ന ടി20 ലോകകപ്പിൽ ഇടം നൽകണമെന്ന് വാദിക്കുന്നവരുണ്ട്. മുൻ ഇന്ത്യ്യൻ താരം ഹർഭജൻ സിങ് ഇക്കൂട്ടത്തിലാണ്. ടീമിലിടം നൽകുക മാത്രമല്ല രോഹിത്തിന് ശേഷം സഞ്ജുവിനെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്നും ഹർഭജൻ പറഞ്ഞു.
എന്നാൽ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന് ഈ അഭിപ്രായമില്ല. പതിനൊന്നംഗ ടീമിൽ രാജസ്ഥാൻ റോയൽസ് ക്യാപറ്റൻ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. പകരം വിക്കറ്റിന് പിന്നിൽ ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്താണ്. രോഹിത് നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കും ടീമിൽ ഇടം നേടാനായില്ല.
അതേസമയം, രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയക്ക് ഇടം ലഭിച്ചു. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവാണ് ടീമിലെ മറ്റു പേസർമാർ. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും. രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റർമാർ. ശിവം ദുബെ അല്ലെങ്കിൽ റിങ്കു സിങ് എന്നിവരിൽ ഒരാളും കളിക്കും.
പത്താന്റെ ടീം ഇങ്ങനെ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ് / യൂസ്വേന്ദ്ര ചാഹൽ, ശുഭ്മാൻ ഗിൽ / സഞ്ജു സാംസൺ
സെവാഗിന്റെ ലോകകപ്പ് ടീം: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, റിങ്കു സിങ് / ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, സന്ദീപ് ശർമ.