ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 207 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി വിരാട് കോലിയുടെയും രജത് പാടീദാറുടെയും അർധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തത്. 43 പന്തിൽ 51 റൺസെടുത്ത വിരാട് കോലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. രജത് പാടീദാർ 20 പന്തിൽ 50 റൺസെടുത്തു. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ടി നടരാജൻ രണ്ട് വിക്കറ്റെടുത്തു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റെക്കോർഡ് സ്‌കോർ കുറിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനു മുന്നിൽ, 10 ദിവസത്തെ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാമത്തെ മുഖാമുഖത്തിൽ റൺമല ഉയർത്താൻ ഫാഫ് ഡൂപ്ലെസിക്കും സംഘത്തിനുമായി. സൺറൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആർസിബി, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്.

ഐപിഎലിൽ ഒരു ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറി കുറിച്ച രജത് പാട്ടിദാറിന്റെ ഇന്നിങ്‌സാണ് അവർക്കു രക്ഷയായത്. വിരാട് കോലിയും 51 റൺസുമായി ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും, അതിനായി എടുത്തത് 43 പന്തുകൾ. കാമറൂൺ ഗ്രീൻ 20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലേയറായി കളത്തിലെത്തിയ സ്വപ്നിൽ സിങ് അഞ്ച് പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 12 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി.

പാട്ടിദാർ വെറും 19 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്‌സറും സഹിതമാണ് 50 റൺസെടുത്തത്. മയാങ്ക് മർക്കണ്ഡെയ്ക്കെതിരെ ഒരു ഓവറിൽ നേടിയ നാലു സിക്‌സറുകളും ഇതിൽ ഉൾപ്പെടുന്നു. അർധസെഞ്ചറിക്കു തൊട്ടുപിന്നാലെ ജയ്ദേവ് ഉനദ്കടിനു വിക്കറ്റ് സമ്മാനിച്ച് പാട്ടിദാർ പുറത്തായി. കോലി 37 പന്തിൽ നിന്നാണ് അർധസെഞ്ചറി തികച്ചത്. 42 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 51 റൺസെടുത്ത കോലിയേയും പുറത്താക്കിയത് ഉനദ്കട് തന്നെ. മഹിപാൽ ലോംറോറിനേക്കൂടി പുറത്താക്കിയ ഉനദ്കട്, നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 12 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 25 റൺസെടുത്തു. ആദ്യ മൂന്ന് ഓവറിൽ തകർത്തടിച്ച കോലി ഡുപ്ലേസി സഖ്യം നേടിയത് 43 റൺസാണ്. വിൽ ജാക്‌സ് (ഒൻപതു പന്തിൽ ആറ്), ലോംറോർ (നാലു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. അവസാന ഘട്ടത്തിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 11 റൺസെടുത്ത് പുറത്തായി.

പവർ പ്ലേ കഴിയുമ്പോൾ 200 സ്‌ട്രൈക്ക് റേറ്റിൽ 16 പന്തിൽ 22 റൺസടിച്ച കോലിക്ക് പിന്നീട് തകർത്തടിക്കാനായില്ല. ഏഴാം ഓവറിൽ മായങ്ക് മാർക്കണ്ഡെ വിൽ ജാക്‌സിനെ(6) ക്ലീൻ ബൗൾഡാക്കിയതോടെ ക്രീസിലെത്തിയ രജത് പാടീദാറാണ് ആർസിബിയെ പിന്നീട് മുന്നോട്ട് നയിച്ചത്.

മാർക്കണ്ഡെ എറിഞ്ഞ പതിനൊന്നാം ഓവറിൽ നാല് സിക്‌സ് അടക്കം 27 റൺസടിച്ച പാടീദാർ 19 പന്തിൽ അർധസെഞ്ചുറി തികച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ ജയദേവ് ഉനദ്ഘ്ട്ടിന്റെ പന്തിൽ അബ്ദുൾ സമദിന് ക്യാച്ച് നൽകി പാടീദാർ മടങ്ങിയതോടെ ആർസിബി കിതച്ചു. ബൗണ്ടറി കണ്ടെത്താൻ പാടുപെട്ട കോലി സിംഗിളുകളെടുക്കാനെ കഴിഞ്ഞുള്ളു. പവർ പ്ലേക്ക് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറന്നില്ല. 16 പന്തിൽ 32 റൺസെടുത്ത കോലി 37 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. പവർ പ്ലേക്ക് ശേഷം നേരിട്ട 19 പന്തിൽ കോലി നേടിയത് 18 റൺസായിരുന്നു.

ഒരു ബൗണ്ടറി പോലും നേടാൻ കോലിക്കായതുമില്ല. അർധസെഞ്ചുറി തികച്ചശേഷവും തകർത്തടിക്കാനാവാതിരുന്ന കോലി 43 പന്തിൽ 51 റൺസെടുത്ത് പുറത്തായി. നാലു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. കോലിയുടെ മെല്ലെപ്പോക്ക് ആർസിബി സ്‌കോറിംഗിനെയും ബാധിച്ചു.11 ഓവറിൽ 121 റൺസിലെത്തിയ ആർസിബിക്ക് പിന്നീടുള്ള നാലോവറിൽ ഒറ്റ ബൗണ്ടറി പോലും നേടാനാവാതിരുന്നതോടെ 15 ഓവറിൽ 142 റൺസിലെത്താനെ കഴിഞ്ഞുള്ളു.

അവസാന അഞ്ചോവറിൽ കാമറൂൺ ഗ്രീനും(20 പന്തിൽ 37*) ദിനേശ് കാർത്തിക്കും(6 പന്തിൽ 11), സ്വപ്നിൽ സിംഗും(6 പന്തിൽ 12*) ചേർന്നാണ് ആർസിബിയെ 206 റൺസിലെത്തിച്ചത്. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് നാലോവറിൽ 30 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ടി നടരാജൻ 39 റൺസിന് രണ്ട് വിക്കറ്റെടുത്തു.

നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ജയ്‌ദേവ് ഉനദ്കടാണ് സൺറൈസേഴ്‌സ് നിരയിൽ കൂടുതൽ തിളങ്ങിയത്. ടി.നടരാജൻ നാല് ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മയാങ്ക് മാർക്കണ്ഡെ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയും ക്യാപ്റ്റൻ പറ്റ് കമ്മിൻസ് നാല് ഓവറിൽ 55 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. മൂന്ന് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഷഹബാസ് അഹമ്മദിന്റെ പ്രകടനം ശ്രദ്ധേയമായി.