- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിക്കെതിരെ മുംബൈയ്ക്ക് 258 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 258 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിക്ക് ജേക്ക് ഫ്രേസർ-മക്ഗുർക്കിന്റെ അതിവേഗ ഇന്നിങ്സാണ് റൺമല ഉയർത്താൻ കരുത്തായത്. ട്രിസ്റ്റൺ സ്റ്റബ്സ് പുറത്താവാതെ 25 പന്തിൽ 48 റൺസ് അടിച്ചെടുത്തു. 19 പന്തുകൾ നേരിട്ട ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് 29 റൺസാണ് നേടിയത്. ഡൽഹി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു.
27 പന്തുകൾ മാത്രം നേരിട്ട ഫ്രെയ്‌സർ 84 റൺസെടുത്താണു പുറത്തായത്. ആറു സിക്‌സറുകൾ ബൗണ്ടറി കടത്തിയ താരം 15 പന്തുകളിലാണ് അർധ സെഞ്ചറിയിലെത്തിയത്. ഐപിഎൽ സീസണിലെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. നേരത്തേ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും ഫ്രെയ്‌സർ 15 പന്തിൽ അർധ സെഞ്ചറിയിലെത്തിയിരുന്നു. മികച്ച തുടക്കം ലഭിച്ച ഡൽഹി പവർപ്ലേയിൽ 92 റൺസാണ് അടിച്ചെടുത്തത്. എട്ടാം ഓവറിൽ പിയുഷ് ചൗളയുടെ പന്തിൽ മുഹമ്മദ് നബി ക്യാച്ചെടുത്ത് ഫ്രെയ്‌സറെ പുറത്താക്കി. 27 പന്തുകൾ നേരിട്ട അഭിഷേക് പൊറേൽ 36 റൺസെടുത്തു മടങ്ങി.
17 പന്തുകൾ നേരിട്ട ഷായ് ഹോപ് അഞ്ചു സിക്‌സറുകൾ പറത്തി. 41 റൺസെടുത്ത താരത്തെ ലൂക് വുഡാണു പുറത്താക്കിയത്. 16.1 ഓവറിൽ (98 പന്തുകൾ) ഡൽഹി സ്‌കോർ 200 പിന്നിട്ടു. 19 പന്തുകളിൽനിന്ന് 29 റൺസാണ് ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നേടിയത്. അവസാന ഓവറുകളിൽ ബൗണ്ടറികൾ പായിച്ച് ട്രിസ്റ്റൻ സ്റ്റബ്‌സ് ഡൽഹി സ്‌കോർ ഉയർത്തി. സ്റ്റബ്‌സ് 48 റൺസും അക്ഷർ പട്ടേൽ 11 റൺസും നേടി പുറത്താകാതെ നിന്നു.
നാലു വിജയങ്ങളും അഞ്ച് തോൽവികളുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. എട്ടു പോയിന്റുകളാണ് ഋഷഭ് പന്തിന്റെ ടീമിനുള്ളത്. മൂന്ന് വിജയങ്ങളുള്ള മുംബൈ ഇന്ത്യൻസിന് ആറു പോയിന്റുണ്ട്. ഒൻപതാം സ്ഥാനത്താണു ടീമുള്ളത്.