- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിതെറ്റി മുംബൈ ഇന്ത്യൻസ്; ലഖ്‌നൗവിന് റൺസ് 145 വിജയലക്ഷ്യം
ലഖ്‌നൗ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച അതേ ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈ ഇന്ത്യൻസിന് ബാറ്റിങ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ 145 റൺസ് മാത്രമാണ് വിജയലക്ഷ്യം കുറിക്കാനായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
46 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ടിം ഡേവിഡ് 18 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇഷാൻ കിഷൻ 32 റൺസെടുത്തു. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ഗോൾഡൻ ഡക്കായി. പിറന്നാൾ ദിനത്തിൽ രോഹിത് ശർമ നാലും സൂര്യകുമാർ യാദവ് പത്തും റൺസെടുത്ത് പുറത്തായി. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് തുടക്കം മുതൽ അടിതെറ്റി. പിറന്നാൾ ദിനത്തിൽ ക്രീസിലിറങ്ങിയ രോഹിത് ശർമ രണ്ടാം ഓവറിൽ മൊഹ്‌സിൻ ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ച് പന്തിൽ നാലു റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. സൂര്യകുമാർ യാദവ്(10) നന്നായി തുടങ്ങിയെങ്കിലും മൂന്നാം ഓവറിൽ സ്റ്റോയ്‌നിസിന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി മടങ്ങി.
പിന്നാലെ തിലക് വർമ(7) രവി ബിഷ്‌ണോയിയുടെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായപ്പോൾ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ നവീൻ ഉൾ ഹഖിന്റെ പന്തിൽ ഗോൾഡൻ ഡക്കായി. ഇതോടെ 27-4ലേക്ക് തകർന്നടിഞ്ഞ മുംബൈയെ ഇഷാൻ കിഷനും നെഹാൽ വധേരയും ചേർന്നാണ് 50 കടത്തിയത്. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടുകെട്ടുയർത്തി മുംബൈയെ 80 റൺസിലെത്തിച്ചെങ്കിലും 36 പന്തിൽ 32 റൺസെടുത്ത കിഷനെ പുറത്താകി ബിഷ്‌ണോയ് കൂട്ടുകെട്ട് പൊളിച്ചു.
സ്‌കോർ 100 കടന്നതിന് പിന്നാലെ പ്രതീക്ഷ നൽകിയ നെഹാർ വധേരയ(41 പന്തിൽ 46) മൊഹ്‌സിൻ ഖാൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡാണ്(18 പന്തിൽ 35) മുംബൈയെ 144 റൺസിലെത്തിച്ചത്. അവസാന നാലോവറിൽ 38 റൺസ് നേടാനെ മുംബൈക്കായുള്ളു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാൻ 36 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ നവീൻ ഉൾ ഹഖ് 15 റൺസിന് ഒരു വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവർ എറിഞ്ഞ മായങ്ക് യാദവ് പരിക്കേറ്റ് മടങ്ങിയത് ലഖ്‌നൗവിന് തിരിച്ചടിയായി.